CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 33 Minutes 42 Seconds Ago
Breaking Now

കാര്‍ഡിഫ് - ലാന്‍ഡോക്ക് ആശുപത്രിയിലെ വെസ്റ്റ് 2 വാര്‍ഡ് അടച്ചുപൂട്ടല്‍ നടപടി സംബന്ധിച്ച് എംപി കനിഷ്‌ക നാരായണുമായി കൂടിക്കാഴ്ച

കാര്‍ഡിഫ് :  കാര്‍ഡിഫ് ആന്‍ഡ് വെയില്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡിന്റെ  ലാന്‍ഡോക്  ആശുപത്രിയിലെ വെസ്റ്റ് 2 വാര്‍ഡ് അടച്ചുപൂട്ടാനുള്ള ട്രസ്റ്റിന്റെ  നിര്‍ദേശവുമായി ബന്ധപ്പെട്ട്, വെയില്‍സിലെ  മലയാളി സമൂഹത്തിന്റെ ആശങ്കകള്‍ പങ്കുവെച്ച് യുക്മ (UUKMA) നാഷണല്‍ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിനും  മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ (MWA) ബാരി പ്രസിഡന്റ് ടോംബില്‍ കണ്ണാത്തും എംപിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് ക്യാബിനറ്റ് മിനിസ്റ്റര്‍ കൂടിയായ ശ്രീ.  കനിഷ്‌ക നാരായണുമായി കൂടിക്കാഴ്ച നടത്തി. പുതിയ ബ്രിട്ടീഷ് ക്യാബിനെറ്റില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് മന്ത്രിയായി ശേഷം ആദ്യമായാണ് മലയാളികള്‍ക്ക്  അദ്ദേഹം ഒരു കൂടിക്കാഴ്ചക്ക് തയ്യാറാകുന്നത്. ഈ അവസരത്തില്‍ പുതിയതായി നിയമിതനായ   ഇന്ത്യന്‍ വംശജനായ ശ്രീ കനിഷ്‌ക നാരായണനെ പൂച്ചെണ്ടുകള്‍ കൊടുത്തുകൊണ്ട് യൂകെയിലെ മലയാളികളെ പ്രതിനിധീകരിച്ച്   അഭിനന്ദനങ്ങള്‍ അറിയിച്ചു. 

വെസ്റ്റ് 2 വാര്‍ഡ് അടച്ചുപൂട്ടുന്നതിലൂടെ ഉണ്ടാകാനിടയുള്ള രോഗികളുടെ പരിചരണം, അത്യാഹിത വിഭാഗത്തിലുള്ള വൈറ്റിംഗ്,  ജീവനക്കാരുടെ തൊഴില്‍ സുരക്ഷ, സേവനങ്ങളുടെ ലഭ്യത, ഭാവിയിലെ ആരോഗ്യപരിചരണ ആവശ്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രതിനിധികള്‍ എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

വാര്‍ഡ് അടച്ചുപൂട്ടലിനെതിരെ ജീവനക്കാരും സമൂഹവും ഉന്നയിക്കുന്ന ആശങ്കകള്‍ ഉള്‍പ്പെടുത്തിയ പെറ്റീഷനും ബന്ധപ്പെട്ട രേഖകളും എംപിക്ക് കൈമാറി. നിലവിലെ നിര്‍ദേശത്തെക്കുറിച്ച് കൂടുതല്‍ വിശദമായ പരിശോധനയും ബന്ധപ്പെട്ട അധികാരികളുമായി ഇടപെടലും ആവശ്യപ്പെട്ടാണ് പ്രതിനിധികള്‍ നിവേദനം നല്‍കിയത്.

രോഗികളുടെയും ജീവനക്കാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ നിലവാരം നിലനിര്‍ത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. വെസ്റ്റ് 2 വാര്‍ഡിന്റെ ഭാവി ജീവനക്കാരുടെയും രോഗികളുടെയും ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമാണെന്നും ആയതുകൊണ്ട്  ആരോഗ്യ സേവനങ്ങളുടെ ആവശ്യകതയും ജീവനക്കാരുടെ ആശങ്കകളും പരിഗണിച്ചുകൊണ്ടുള്ള സുതാര്യമായ തീരുമാനം അനിവാര്യമാണ് എന്നും പ്രതിനിധികള്‍ പ്രത്യേകം മന്ത്രിയെ അറിയിച്ചു. 

പ്രാദേശിക സമൂഹത്തിനും രോഗികള്‍ക്കും ജീവനക്കാര്‍ക്കും വെസ്റ്റ് 2 നല്‍കുന്ന സേവനം വളരെ പ്രധാനപ്പെട്ടതാണ്. വാര്‍ഡ് അടച്ചുപൂട്ടുന്നതിന് മുമ്പ് എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുകയും സമൂഹത്തിന്റെ ആശങ്കകള്‍ കേള്‍ക്കുകയും അധികാരികള്‍ തയ്യാര്‍ ആകണമെന്ന് ശ്രീ ബെന്നി അഗസ്റ്റിനും ശ്രീ. റ്റോമ്പില്‍ കണ്ണത്തും സംയുക്തമായി അഭിപ്രായപ്പെട്ടു.  ഈ  വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് എംപി കനിഷ്‌ക നാരായണ്‍ ഉറപ്പ് നല്‍കിയതായി പ്രതിനിധികള്‍ അറിയിച്ചു. രോഗികളുടെയും ജീവനക്കാരുടെയും താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി വെസ്റ്റ് 2 വാര്‍ഡിന്റെ ഭാവിയെക്കുറിച്ച് പുനഃപരിശോധന നടത്തണമെന്ന ആവശ്യം രോഗികളുടെയും, അവരുടെ ബന്ധുക്കളുടെയും സ്റ്റാഫിന്റേയും ഇടയില്‍  ശക്തമാകുകയാണ്.

അതുപോലെ ഇതേ ട്രസ്റ്റിലെ  ഹീത്ത് ആശുപത്രിയിലെ A&E വിഭാഗത്തില്‍ രോഗികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വളരെ ദുരിതമായി വരുകയാണ്.  രോഗികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശനം  നീണ്ട കാത്തിരിപ്പ് സമയമാണ്.  ഡോക്ടറെ കാണുന്നതിനും ചികിത്സ ആരംഭിക്കുന്നതിനും മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. അതുപോലെ അമിതമായ തിരക്ക്, A&E വിഭാഗത്തില്‍ രോഗികളുടെ എണ്ണം കൂടുതലാകുന്നതിനാല്‍ ജീവനക്കാര്‍ക്ക് വലിയ ജോലിഭാരമാനുണ്ടാക്കുക.  അതിനോടൊപ്പം കിടക്കകളുടെ ലഭ്യതക്കുറവ് കാരണം  ചികിത്സയ്ക്ക് ശേഷം വാര്‍ഡിലേക്ക് മാറ്റേണ്ട രോഗികള്‍ക്ക് കിടക്ക ലഭിക്കാന്‍ വൈകുന്നു. ആംബുലന്‍സില്‍ എത്തുന്ന രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും കൈമാറുന്നതിനും ഉണ്ടാകുന്ന താമസമാണ് രോഗികള്‍ നേരിടുന്ന മറ്റൊരു ദുരിതം.  ദീര്‍ഘനേരം കാത്തിരിക്കേണ്ടി വരുന്നത് കൊണ്ട്  പ്രത്യേകിച്ച് വയോധികര്‍ക്കും ഗുരുതരാവസ്ഥയിലുള്ളവര്‍ക്കും ഏറെ പ്രയാസകരമാകുകയും വേണ്ട സമയത്ത് വേണ്ട പരിചരണം ലഭിക്കാതെയും വരുന്നു.

രോഗികളുടെ  എണ്ണം കൂടുതലായതിനാല്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ വലിയ സമ്മര്‍ദ്ദത്തില്‍ ജോലി ചെയ്യേണ്ടിവരുന്ന അവസ്ഥയാണ്.  അടിയന്തര ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ക്ക് നീണ്ട കാത്തിരിപ്പ് ഭയവും ആശങ്കയും വര്‍ധിപ്പിക്കുന്നു.  A&E-യിലെ തിരക്ക് മറ്റ് വിഭാഗങ്ങളിലേക്കുള്ള പരിശോധനകളും ചികിത്സകളും വൈകാന്‍ കാരണമാകുന്നു.

 ഇങ്ങനെ രോഗികളും അവരുടെ ബന്ധുക്കളും വളരെയേറെ പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും  ട്രസ്റ്റിലെ ലാന്‍ഡോക്കിലെ വെസ്റ്റ് 2 വാര്‍ഡ് പോലെയുള്ള  പല വാര്‍ഡുകളും അടച്ചിടുവാന്‍ ട്രസ്റ്റിലെ അധികാരികള്‍ തീരുമാനങ്ങള്‍ എടുക്കുന്നു. ഈ ട്രസ്റ്റിലെ എല്ലാ ഹോസ്പിറ്റലുകളിലും മലയാളി നേഴ്സുമാരുടെ സാന്നിത്യം വളരെ കൂടുതലാണ്. 

A&E സേവനത്തിലെ ഈ  തിരക്കും കാത്തിരിപ്പും രോഗികളുടെ സുരക്ഷ, രോഗാനുഭവം, ജീവനക്കാരുടെ ക്ഷേമം എന്നിവയെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ അടിയന്തരമായി ആവശ്യമാണ് എന്നും ഇതിലേക്ക് വേണ്ട നടപടികള്‍ എടുക്കുവാന്‍ വെയില്‍സ് സര്‍ക്കാരിലും ബ്രിട്ടീഷ് സര്‍ക്കാരിലും സമ്മര്‍ദ്ദം ചെലുത്തുവാന്‍ മന്ത്രി ശ്രീ കനിഷ്‌ക നാരായണ ശ്രീനോട്  ബെന്നി അഗസ്റ്റിനും റ്റോമ്പില്‍ കണ്ണത്തും അഭ്യര്‍ത്ഥിച്ചു. രോഗികള്‍ക്ക് സമയബന്ധിതവും സുരക്ഷിതവും മാന്യവുമായ NHS ചികിത്സ ലഭിക്കുക എന്നത് പ്രധാനപ്പെട്ട അവകാശമാണ് എന്നും കൂട്ടിച്ചേര്‍ത്തു.

 

മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അടുത്ത് വരുന്ന ഓണാഘോഷങ്ങളിലേക്ക് മന്ത്രിയെ പ്രത്യേകം ക്ഷണിക്കുകയും വെയില്‍സിലെ മലയാളികളുടെ പ്രശ്‌നങ്ങള്‍ തന്നാല്‍ കഴിയുന്ന രീതിയില്‍ പരിഹരിക്കാന്‍ സഹായിക്കാമെന്നും  എംപിയും ബ്രിട്ടീഷ് പാര്‍ലമെന്റിലെ ആദ്യത്തെ എ ഐ (AI) ക്യാബിനറ്റ് മന്ത്രിയുമായ ശ്രീ കനിഷ്‌ക നാരായണ്‍ ഉറപ്പ് നല്‍കി. 

 

(ബെര്‍ളി മാളിയേക്കല്‍, ബാരി)

 




കൂടുതല്‍വാര്‍ത്തകള്‍.