CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 8 Minutes 32 Seconds Ago
Breaking Now

ഐ ഒ സി ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് ഓണാഘോഷം ആഗസ്റ്റ് 29 ശനിയാഴ്ച്ച ഈസ്റ്റ് ഹാം സെന്റ് പോള്‍സ് ചര്‍ച്ച് ഹാളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 വരെ..

ലണ്ടന്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (UK-കേരള ചാപ്റ്റര്‍), ഈസ്റ്റ് ലണ്ടന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണം 2026 വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ ഈസ്റ്റ് ഹാമിലെ St. Paul's Church, E6 2EU-ല്‍ വച്ചാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്.

കേരളത്തിന്റെ തനത് ഓണാഘോഷങ്ങളുടെ പാരമ്പര്യവും സൗഹൃദവും ഒത്തുചേര്‍ന്നാണ് പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. ഓണസദ്യ, വടംവലി, തിരുവാതിര, മാവേലി എഴുന്നള്ളത്ത് എന്നിവയ്‌ക്കൊപ്പം വിവിധ കലാ-വിനോദ മത്സരങ്ങളും പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും.

ഓണസദ്യയ്ക്ക് വ്യക്തിക്ക് £15, മൂന്ന് പേരടങ്ങുന്ന കുടുംബത്തിന് £40, നാല് പേരടങ്ങുന്ന കുടുംബത്തിന് £50 എന്നിങ്ങനെയാണ് നിരക്ക്.

 

ഈസ്റ്റ് ലണ്ടനിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളെയും സുഹൃത്തുക്കളെയും പരിപാടിയില്‍ പങ്കുചേര്‍ന്ന് ഓണത്തിന്റെ സന്തോഷവും കേരളീയ പാരമ്പര്യവും ആഘോഷിക്കുവാന്‍ സംഘാടകര്‍ ക്ഷണിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്കും കൂപ്പണ്‍ ലഭിക്കുന്നതിനുമായി റജി നന്തികാട്ട്  - 07852 437505, ഹിഷാം - 07393 701757 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

കേരളത്തിന്റെ നന്മയും ഐക്യവും സൗഹൃദവും വിളിച്ചോതുന്ന ഈ ഓണാഘോഷം ഈസ്റ്റ് ലണ്ടനിലെ മലയാളി സമൂഹത്തിന് വേറിട്ടൊരു ആഘോഷാനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ 

 

 

 

റജി നന്തികാട്ട് ( പി  ആര്‍ ഒ , ഐഒസി ഈസ്റ്റ്  ലണ്ടന്‍ യൂണിറ്റ് )

 




കൂടുതല്‍വാര്‍ത്തകള്‍.