CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 31 Minutes 37 Seconds Ago
Breaking Now

അര്‍ജുന്‍ ആയങ്കിയുമായി സൗഹൃദബന്ധം പുലര്‍ത്തിയിരുന്ന 30 പേരെ പൊലീസ് കണ്ടെത്തി

പിന്തുണച്ച് പോസ്റ്റ് ഇട്ടവരും കമന്റ് ഇട്ടവരും ലൈക്കടിച്ചവരും നിരീക്ഷണത്തില്‍

അര്‍ജുന്‍ ആയങ്കിയുമായി ഫോണിലൂടെയും അല്ലാതെയുമുള്ള സൗഹൃദബന്ധം പുലര്‍ത്തിയിരുന്ന 30 പേരെ പൊലീസ് ജില്ലയില്‍ കണ്ടെത്തി. ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്ക് കമന്റ് ചെയ്തവരും ലൈക്ക് നല്‍കിയവരും ഉള്‍പ്പെടെ നിരീക്ഷണത്തിലാണെന്നാണ് വിവരം. വാട്സാപ്പ് സന്ദേശങ്ങള്‍, വാട്സാപ്പ് കോളുകള്‍, ഫെയ്സ്ബുക്കിലെ ലൈക്കുകള്‍, കമന്റുകള്‍ എന്നിവയും പൊലീസ് പരിശോധിക്കുന്നുണ്ട്.

''കൊള്ളാം അണ്ണാ, ധൈര്യമായി മുന്നോട്ടുപോകൂ'' തുടങ്ങിയ പിന്തുണ അറിയിച്ച പോസ്റ്റുകളുമുണ്ടായിരുന്നു. ക്രിമിനല്‍ കേസില്‍ ഒളിവിലിരിക്കെ ആഭ്യന്തരവകുപ്പ് മന്ത്രിക്കും പൊലീസിനുമെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വെല്ലുവിളി ഉയര്‍ത്തിയ അര്‍ജുന്‍ ആയങ്കിയെ ഞായറാഴ്ച പുലര്‍ച്ചെയാണ് കണ്ണൂരില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.