CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 30 Minutes 13 Seconds Ago
Breaking Now

'ഞാന്‍ കാശിക്ക് പോകുന്നു'; മൊബൈല്‍ ഗെയിം വിലക്കിയതിന് പതിനേഴുകാരന്‍ കത്തെഴുതിവച്ച് നാടുവിട്ടു

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ട ശിവസൂര്യയ്ക്ക് ഇതിലൂടെ പണം നഷ്ടപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു .

കണ്ണൂരില്‍ മൊബൈല്‍ ഗെയിം കളിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥി വീടുവിട്ടിറങ്ങി. പെരിങ്ങത്തൂര്‍ സ്വദേശി ശിവസൂര്യയെയാണ് കാണാതായത്. ഓഗസ്റ്റ് എട്ടാം തീയതി മുതല്‍ കുട്ടിയെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ചൊക്ലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ട ശിവസൂര്യയ്ക്ക് ഇതിലൂടെ പണം നഷ്ടപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു . ഇതേതുടര്‍ന്ന് വീട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുകയും അച്ഛന്‍ ജിഗീഷ് കുട്ടിയുടെ കയ്യില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങി വയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കുട്ടി കത്തെഴുതി വച്ച് ഇറങ്ങിപ്പോയത്.

'ഞാന്‍ കാശിക്കു പോകുന്നു, ഇനിയുള്ള കാലം അവിടെ ജീവിച്ച് ദൈവത്തില്‍ അലിയും' എന്നാണ് കുട്ടി എഴുതിവച്ച കത്തിലുള്ളത്. ചെറുപ്പത്തില്‍ തന്നെ അമ്മ നഷ്ടപ്പെട്ട ശിവസൂര്യ അച്ഛനൊപ്പമാണ് കഴിഞ്ഞിരുന്നത്. സംഭവത്തില്‍ ചൊക്ലി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.