CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Hours 34 Minutes 34 Seconds Ago
Breaking Now

ഡ്യൂട്ടിക്കിടെ സ്റ്റേഷനില്‍ മദ്യപിച്ചെത്തിയ 3 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഓണാഘോഷത്തിനിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരിക്കെ മാറിനിന്ന് ഉദ്യോഗസ്ഥര്‍ മദ്യപിക്കുകയായിരുന്നു.

ഡ്യൂട്ടിക്കിടെ സ്റ്റേഷനില്‍ മദ്യപിച്ചെത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അരുവിക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. റൂറല്‍ എസ്പിയുടെ മിന്നല്‍ പരിശോധനയെ തുടര്‍ന്നാണ് നടപടി.

ഓണാഘോഷത്തിനിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരിക്കെ മാറിനിന്ന് ഉദ്യോഗസ്ഥര്‍ മദ്യപിക്കുകയായിരുന്നു. സ്റ്റേഷനില്‍ എത്തിയ എസ്പിയുടെ ചോദ്യം ചെയ്യലിലാണ് മദ്യപിച്ചിരിക്കുന്നതായി സംശയം തോന്നിയത്. രണ്ട് ഉദ്യോഗസ്ഥര്‍ അസ്വാഭാവികമായി പെരുമാറിയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ മദ്യപിച്ചിട്ടില്ലെന്ന് തെറ്റായ മറുപടി നല്‍കുകയും ചെയ്തു.

ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ ഒരാള്‍ സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെടാനും ശ്രമിച്ചു. ജോലിയില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസുകാര്‍ക്കെതിരെ നടപടി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.