CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 47 Minutes 55 Seconds Ago
Breaking Now

നിറവാര്‍ന്ന ഓണാഘോഷവുമായി റില്‍ മലയാളി അസോസിയേഷന്‍

റില്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ''പൊന്നോണ നിറവില്‍ 2026'' എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. Dyserth Community Hall-ല്‍ നടന്ന ആഘോഷച്ചടങ്ങില്‍ സെക്രട്ടറി ശ്രീ. സിജോ മാത്യു സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ശ്രീ. അരുണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.മുഖ്യാതിഥിയായ ബഹുമാനപ്പെട്ട Gill German MP നിലവിളക്ക് കൊളുത്തി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. Rhyl Town Councillor Vikky Robberts, Denbighshire County Councillor Rajeev Metri എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

വേനല്‍ അവധിക്കാലത്ത് കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചെസ് മത്സരത്തിലെ വിജയികള്‍ക്ക് ബഹുമാനപ്പെട്ട Gill German MP ട്രോഫികള്‍ സമ്മാനിച്ചു. സുഡോകു, കളറിംഗ്, ചിത്രരചന മത്സരങ്ങളിലെ വിജയികള്‍ക്ക് Councillor Vikky Robberts ട്രോഫികള്‍ വിതരണം ചെയ്തു. നാട്ടില്‍ നിന്നും സന്ദര്‍ശനത്തിനെത്തിയ മാതാപിതാക്കളെ Councillor Rajeev Metri പൊന്നാട അണിയിച്ച് ആദരിച്ചു.

ഓണാഘോഷത്തിന് ''പൊന്നോണ നിറവില്‍ 2026'' എന്ന പേര് നിര്‍ദ്ദേശിച്ച് വിജയിയായ ശ്രീമതി സൗമ്യ റ്റിജോയ്ക്ക് Councillor Rajeev Metri സമ്മാനം നല്‍കി. പ്രസിഡന്റ് ശ്രീ. അരുണ്‍ കുമാര്‍ മുഖ്യാതിഥിയായ ബഹുമാനപ്പെട്ട Gill German MP-യെ മൊമെന്റോ നല്‍കി ആദരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ശ്രീ. ബിജു ജേക്കബ് നന്ദി രേഖപ്പെടുത്തി.

 

പൂക്കളം, മാവേലി എഴുന്നള്ളത്ത്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, തിരുവാതിരക്കളി, ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തിയ ഭാഗ്യക്കുറി പദ്ധതി, വിഭവസമൃദ്ധമായ ഓണസദ്യ, ആവേശകരമായ വിവിധ ഗെയിമുകള്‍ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. പ്രവാസജീവിതത്തിനിടയിലും മലയാളത്തിന്റെ തനിമയും ഓണത്തിന്റെ പാരമ്പര്യവും പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതിനൊപ്പം, നാട്ടിന്‍പുറത്തെ ഓണക്കാലത്തിന്റെ ഗൃഹാതുരമായ ഓര്‍മ്മകള്‍ പങ്കെടുത്ത എല്ലാവരിലും ഉണര്‍ത്തുന്ന മനോഹരമായ അനുഭവമായി ആഘോഷം മാറി.

 

ജിഷ ബിജു, സിനോയ് ആന്റണി, ജെയ്‌സണ്‍ ജോസഫ്, ജോസ് പ്രകാശ്, ജോമോന്‍ ജോസ്, ജിന്‍സ് ലൂക്കോസ്, ജെയ്‌സണ്‍ ജോസഫ് പി, ഷിബു മാത്യു, ടോജിന്‍ വര്‍ഗീസ്, ജിന്റോ മാത്യു, അമല്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 




കൂടുതല്‍വാര്‍ത്തകള്‍.