CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 34 Minutes 3 Seconds Ago
Breaking Now

ഒക്ടോബര്‍ 7 മോഡലില്‍ വന്‍ ആക്രമണം ; ഇസ്രയേലിനെ വളയാന്‍ ഇറാനും സഖ്യകക്ഷികളും ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ശക്തവും സംയോജിതവുമായ ഒരാക്രമണമാണ് ഇറാന്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് ആസൂത്രണം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്.

ഒക്ടോബര്‍ ഏഴ് മാതൃകയില്‍ ഇസ്രയേലിനെതിരെ ഇറാന്‍ സംയോജിയതമായ വന്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇറാന്റെ സായുധ സേന, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതികള്‍, ഇറാഖിലേയും സിറിയയിലേയും ഇറാന്‍ അനുകൂല സായുധ സംഘങ്ങള്‍ എന്നിവര്‍ ഒന്നിച്ചുള്ള ആക്രമണമാണ് ആസൂത്രണം ചെയ്യുന്നതെന്ന് ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ശക്തവും സംയോജിതവുമായ ഒരാക്രമണമാണ് ഇറാന്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് ആസൂത്രണം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഒക്ടോബര്‍ ഏഴ് ആക്രമണത്തിന് സമാനമെങ്കിലും അതിനേക്കാള്‍ ശക്തമായ തിരിച്ചടി നല്‍കുകയാണ് ലക്ഷ്യം. ഐആര്‍ജിസി, ഹിസ്ബുള്ള, ഹൂതി ഉള്‍പ്പെടെയുള്ള സംഘടനാ നേതൃത്വം ഇതു സബന്ധിച്ച ചര്‍ച്ചകളും ഓണ്‍ലൈന്‍ യോഗങ്ങളും നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.