CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 15 Seconds Ago
Breaking Now

ഇറാനെ പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ മടിച്ച് ട്രംപ് ; ഏഴ് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം തള്ളി ട്രംപ്

ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരെയുള്ള അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കുകയും എണ്ണ കയറ്റുമതിയിലുള്ള ഉപരോധം ലഘൂകരിക്കുകയും വേണമെന്നായിരുന്നു ഇറാന്‍ മുന്നോട്ടുവച്ച ആവശ്യം.

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുമായി ഇറാന്‍ മുന്നോട്ടുവെച്ച ഏഴ് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളി. നവംബറിലെ തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെയുള്ള ബോംബാക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ് തന്റെ സഹായികളോട് വ്യക്തമാക്കിയതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരെയുള്ള അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കുകയും എണ്ണ കയറ്റുമതിയിലുള്ള ഉപരോധം ലഘൂകരിക്കുകയും വേണമെന്നായിരുന്നു ഇറാന്‍ മുന്നോട്ടുവച്ച ആവശ്യം. ഒപ്പം ലെബനന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കുകയും വേണം. ഇതിന് പകരമായി ഹോര്‍മൂസ് കടലിടുക്ക് തുറന്നുകൊടുക്കാനും വാഷിംഗ്ടണുമായി ആണവ പദ്ധതിയെക്കുറിച്ച് ചര്‍ച്ചകള്‍ പുനരാരംഭിക്കാനും തയ്യാറാണെന്നാണ് ഇറാന്‍ ഭരണകൂടം അറിയിച്ചത്.

തങ്ങളുടെ ആണവ പദ്ധതികള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കാന്‍ തയ്യാറാകുന്ന കരാറിനാണ് ഇറാന്‍ ശ്രമിക്കുന്നതെന്നാണ് യുഎസ് പ്രസിഡന്റിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇറാനെ പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ ട്രംപ് ഒരുക്കമല്ല. ഇറാന്‍ ഉറപ്പുകള്‍ പാലിക്കുമോയെന്നാണ് ട്രംപിന്റെ സംശയം. അതിനാല്‍ തന്നെ ബോംബാക്രമണം പുനരാരംഭിക്കാനാണ് സാധ്യതയെന്ന് അദ്ദേഹം സഹായികളോട് വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.