CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 20 Seconds Ago
Breaking Now

ഇന്ത്യയ്ക്ക് മറക്കാനാകാത്ത പാഠം പഠിപ്പിച്ചു'; ട്രംപിന് നന്ദി പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

പാകിസ്ഥാന്‍ സൈനിക നടപടിയായ 'മാര്‍ക്ക-ഇ-ഹഖ്' പരാമര്‍ശിച്ചുകൊണ്ടാണ് ഷെഹ്ബാസ് ഷെരീഫിന്റെ പ്രതികരണം.

ഇന്ത്യപാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിന് ഇടപെട്ടതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ പാകിസ്ഥാന്‍ സൈന്യം ഇന്ത്യയ്ക്ക് ''ജീവിതകാലം ഓര്‍ത്തിരിക്കേണ്ട പാഠം'' പഠിപ്പിച്ചുവെന്നും ഷെഹ്ബാസ് അവകാശപ്പെട്ടു.

പാകിസ്ഥാന്‍ സൈനിക നടപടിയായ 'മാര്‍ക്ക-ഇ-ഹഖ്' പരാമര്‍ശിച്ചുകൊണ്ടാണ് ഷെഹ്ബാസ് ഷെരീഫിന്റെ പ്രതികരണം. ഫീല്‍ഡ് മാര്‍ഷല്‍ സയ്യിദ് അസിം മുനീറിന്റെ നേതൃത്വത്തില്‍ പാകിസ്ഥാന്‍ ശക്തമായ പ്രതിരോധം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സൈനിക-രാഷ്ട്രീയ നേതൃത്വങ്ങള്‍ തമ്മിലുള്ള ഏകോപനവും അദ്ദേഹം എടുത്തുപറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ''ഫലപ്രദവും ക്രിയാത്മകവുമായിരുന്നു'' എന്നും ഷെഹ്ബാസ് പറഞ്ഞു. വാഷിങ്ടണില്‍ നടന്ന ചര്‍ച്ചകളില്‍ സാമ്പത്തിക സഹകരണവും നിക്ഷേപവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായും ട്രംപ് ഉഭയകക്ഷി സാമ്പത്തിക സഹകരണം വിപുലീകരിക്കുമെന്ന് ഉറപ്പുനല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

സംഘര്‍ഷം കൂടുതല്‍ നീണ്ടിരുന്നെങ്കില്‍ ഇരുരാജ്യങ്ങള്‍ക്കും വലിയ നഷ്ടമുണ്ടാകുമായിരുന്നുവെന്നും വെടിനിര്‍ത്തലിന് വഴിയൊരുക്കിയ ട്രംപിന്റെ ഇടപെടലിന് നന്ദിയുണ്ടെന്നും ഷെഹ്ബാസ് പറഞ്ഞു.

അതേസമയം, ഇന്ത്യയുമായുള്ള സംഘര്‍ഷത്തെക്കുറിച്ചുള്ള ഷെഹ്ബാസിന്റെ ''വിജയം'' സംബന്ധിച്ച അവകാശവാദങ്ങളെ പല മാധ്യമങ്ങളും വെറും നുണകളായിട്ടാണ് വിലയിരുത്തുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.