CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 6 Minutes 11 Seconds Ago
Breaking Now

കത്തിയല്ല, എമര്‍ജന്‍സി ടൂര്‍ ആയുധമാക്കി കോ പൈലറ്റ് ; വിമാനത്തിലെ ആക്രമണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.

ദുബായില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാനത്തിലുണ്ടായ കോക്ക്പിറ്റ് ആക്രമണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇസ്രയേല്‍ ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ളവര്‍ സ്ഥിരീകരിച്ച വിവരം അനുസരിച്ച് വിമാനത്തിനുള്ളില്‍ വച്ച് കോ പൈലറ്റ് ക്യാപ്റ്റനെ ആക്രമിക്കാന്‍ ഉപയോഗിച്ചത് വിമാനത്തില്‍ സൂക്ഷിച്ചിരുന്ന എമര്‍ജന്‍സി ആക്‌സ് അഥവ ക്രാഷ് ആക്‌സ് ആണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ വിമാനങ്ങളില്‍ എന്തിനാണ് ഇത്തരം മാരക ആയുധങ്ങള്‍ പോലുള്ളവ സൂക്ഷിക്കുന്നത് എന്ന ചോദ്യവും ചര്‍ച്ചയാവുകയാണ്. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് ഇസ്രയേലിലേക്ക് യാത്ര തിരിച്ച ഫ്‌ളൈ ദുബായ് വിമാനത്തിലാണഅ നടുക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. ഒമാനി പൗരനായ കോ പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. സൗദിയില്‍ സുരക്ഷിത ലാന്‍ഡിങ് നടത്തി സ്മിത് മച്ചാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കകുയായിരുന്നു. യുഎഇയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയ സ്മിത് മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമാണ്.




കൂടുതല്‍വാര്‍ത്തകള്‍.