CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 15 Seconds Ago
Breaking Now

ഐഐടി ബോംബെ വിദ്യാര്‍ഥി സാഹില്‍ വാക്കോഡെയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍

20കാരനായ സാഹില്‍ സെപ്റ്റംബര്‍ 18നാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഐഐടി ബോംബെയിലെ രണ്ടാം വര്‍ഷ ബി.ടെക് വിദ്യാര്‍ഥി സാഹില്‍ വാക്കോഡെയുടെ മരണത്തില്‍ നീതിയും സ്വതന്ത്ര അന്വേഷണവും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം സിബിഐക്ക് കൈമാറുകയോ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.

20കാരനായ സാഹില്‍ സെപ്റ്റംബര്‍ 18നാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചോദ്യപേപ്പറിന്റെ ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചെന്ന ആരോപണത്തെത്തുടര്‍ന്നാണ് സംഭവം. പരീക്ഷാ ഹാളില്‍ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനു പിന്നാലെ അധ്യാപകരില്‍നിന്ന് മാനസിക സമ്മര്‍ദവും ജാതി അധിക്ഷേപവും നേരിട്ടിരുന്നുവെന്നാണ് മാതാപിതാക്കളുടെ ആരോപണം.

പ്രൊഫസര്‍ സൂര്യനാരായണ ദൂല്ല ഉള്‍പ്പെടെയുള്ളവര്‍ ജാതിയുടെ പേരില്‍ മകനെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് പിതാവ് രവീന്ദ്ര വാക്കോഡെ നേരത്തെ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണ, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം എന്നിവ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ക്യാമ്പസില്‍ ജാതിവിവേചനം നടന്നെന്ന ആരോപണം ഐഐടി ബോംബെ അധികൃതര്‍ നിഷേധിച്ചിരുന്നു.

നിലവിലെ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് മാതാപിതാക്കളുടെ ഹര്‍ജിയിലെ പ്രധാന ആരോപണം. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സംരക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പരീക്ഷയുടെ ഉത്തരക്കടലാസില്‍ ഒരു പേജ് കാണാനില്ലെന്ന ആരോപണവും കുടുംബം ഉന്നയിച്ചിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.