CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 55 Minutes 6 Seconds Ago
Breaking Now

നെതന്യാഹുവിന് തിരിച്ചടി ; ഐസന്‍കോട്ടിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം അംഗങ്ങളുടേയും പിന്തുണ

ഒക്ടോബര്‍ 27ന് നടന്ന ഇസ്രായേല്‍ പൊതുതെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രധാന എതിരാളിയായ ഗാഡി ഐസന്‍കോട്ടിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണ ലഭിച്ചു. ഞായറാഴ്ച സര്‍ക്കാര്‍ രൂപീകരണ ചുമതല ഏല്‍പ്പിക്കുമെന്നു ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് അറിയിച്ചു.

ഒക്ടോബര്‍ 27ന് നടന്ന ഇസ്രായേല്‍ പൊതുതെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. പ്രധാനമന്ത്രി നെതന്യാഹുവിനോ മുന്‍ സൈനിക മേധാവിയായ ഗാഡി ഐസന്‍കോട്ടിനോ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ ആവശ്യമായ പിന്തുണ നേടാനായില്ല. എന്നാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള നേതാവിനെ തിരഞ്ഞെടുക്കേണ്ട ഉത്തരവാദിത്വം പ്രസിഡന്റ് ഐസക് ഹെര്‍സോഗിനാണ്. ഈ ചുമതല പ്രസിഡന്റിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. ബുധനാഴ്ചയും വ്യാഴാഴ്ചയും രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചകളില്‍ 120 അംഗ പാര്‍ലമെന്റിലെ 67 അംഗങ്ങള്‍ ഗാഡി ഐസന്‍കോട്ടിനെ പിന്തുണച്ചു. 46 അംഗങ്ങള്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെയും പിന്തുണച്ചു.

എന്നാല്‍ കണക്കുകള്‍ നിലവില്‍ ഐസന്‍കോട്ടിന് അനുകൂലമാണെങ്കിലും വിവിധ രാഷ്ട്രീയ മുന്നണികള്‍ക്കുള്ളിലും അവ തമ്മിലും പരസ്പര എതിര്‍പ്പുകളുണ്ടെന്ന് ഹെര്‍സോഗ് പറഞ്ഞു. അതിനാല്‍ ആര്‍ക്കാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൂടുതല്‍ സാധ്യതയെന്ന് ഉറപ്പിക്കാനുമാകില്ല. ഞായറാഴ്ച അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് പാര്‍ട്ടി നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നും പ്രസിഡന്റ് അറിയിച്ചു

 




കൂടുതല്‍വാര്‍ത്തകള്‍.