
















ബര്‍മിംഗ്ഹാം:ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി, ഈ വര്‍ഷം ആചരിക്കുന്ന 'സഭയുടെ ശിക്ഷണക്രമ വര്‍ഷാചരണത്തിന്റെ' ഭാഗമായി കുടുംബങ്ങള്‍ക്കായി നടത്തുന്ന ക്വിസ് മത്സരത്തിന്റെ (ഉര്‍ഹ 2026) ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. രൂപതയുടെ വെബ്സൈറ്റിലും, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും, ഔദ്യോഗിക ന്യൂസ് ബുള്ളറ്റിനായ 'ദനഹായിലും' പ്രസിദ്ധീകരിച്ച ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്.

ഇടവക, മിഷന്‍, പ്രൊപ്പോസ്ഡ് മിഷന്‍ തലങ്ങളില്‍ നടന്ന ആദ്യഘട്ട മത്സരങ്ങളിലും, തുടര്‍ന്ന് ഓണ്‍ലൈനായി നടന്ന റീജിയണല്‍ തല മത്സരത്തിലും വിജയികളായ 54 ടീമുകളാണ്, രൂപതാതലത്തില്‍ നവംബര്‍ 28-ന് ലിവര്‍പൂളില്‍ ലൈവായി നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാനായി യോഗ്യത നേടിയിരിക്കുന്നത്.

50 ആഴ്ചകളിലായി 'ദനഹായില്‍' പ്രസിദ്ധീകരിച്ച ശിക്ഷണക്രമം സംബന്ധിച്ച 20 ലേഖനങ്ങളില്‍ നിന്നുള്ള 1001 ചോദ്യങ്ങളും, 'പരിശുദ്ധന്‍ പരിശുദ്ധര്‍ക്ക്' എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയില്‍ നിന്നുള്ള ചോദ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും രൂപതാതല മത്സരം.

സമ്മാനങ്ങള്‍:
ഒന്നാം സ്ഥാനം: 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും
രണ്ടാം സ്ഥാനം: 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും
മൂന്നാം സ്ഥാനം: 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും
നാലാം സമ്മാനം: 250 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും
അഞ്ചാം സമ്മാനം: 150 പൗണ്ടും ട്രോഫിയും
ആറാം സമ്മാനം: 100 പൗണ്ടും ട്രോഫിയും

കുടുംബങ്ങള്‍ക്കുള്ള ക്വിസ് മത്സരത്തിന്റെ നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. സഭയുടെ ശിക്ഷണക്രമം ആചരിക്കുന്ന ഈ വര്‍ഷത്തില്‍, വിശ്വാസികള്‍ സീറോ മലബാര്‍ സഭയുടെ പൗരസ്ത്യ ശിക്ഷണക്രമം കൂടുതല്‍ ആഴത്തില്‍ പഠിക്കുവാനും തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് രൂപതാതല കുടുംബ ക്വിസ് ലക്ഷ്യമിടുന്നതെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഈ മത്സരത്തിന്റെ വിവിധ തലങ്ങളില്‍ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്ത എല്ലാവരെയും അദ്ദേഹം അഭിനന്ദിക്കുകയും, രൂപതാതലത്തിലെ മത്സരാര്‍ത്ഥികള്‍ക്ക് എല്ലാ വിജയാശംസകളും നേരുകയും ചെയ്തു.

രൂപതാതല മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നതായി പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റോമില്‍സ് മാത്യു മുരിങ്ങമറ്റത്തില്‍ അറിയിച്ചു.
ഷൈമോന്‍ തോട്ടുങ്കല്‍