
















ആറ് മാസം മുമ്പ് അച്ഛന്‍ ട്രെയിനിടിച്ച് മരിച്ച അതേ റെയില്‍വേ ട്രാക്കില്‍ മകളും ജീവനൊടുക്കി. തിരുപ്പൂരിലെ ശൊമ്മാണ്ടംപാളയത്ത് താമസിക്കുന്ന കാര്‍ത്തിക്-ജാനകി ദമ്പതികളുടെ ഏക മകള്‍ കെ. സാധന (16) ആണ് മരിച്ചത്. പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു.
വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്ററോളം അകലെയുള്ള സ്‌കൂളിലേക്ക് സാധനയെ പതിവായി കൊണ്ടുപോയിരുന്നത് അച്ഛന്‍ കാര്‍ത്തിക്കായിരുന്നു. വഴിയിലെ റെയില്‍വേ പാളം മകള്‍ സുരക്ഷിതമായി മുറിച്ചുകടന്നെന്ന് ഉറപ്പാക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയിരുന്നത്. എന്നാല്‍ ആറ് മാസം മുമ്പ് മകളെ സ്‌കൂളില്‍ വിട്ട് മടങ്ങുന്നതിനിടെ ഇതേ റെയില്‍വേ ട്രാക്കില്‍ വെച്ച് ട്രെയിനിടിച്ച് കാര്‍ത്തിക് മരിക്കുകയായിരുന്നു.
അച്ഛന്റെ അപ്രതീക്ഷിത വിയോഗം സാധനയെ ഏറെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്. അച്ഛന്റെ മരണം താങ്ങാനാകാതെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് സഹപാഠികളുടെ വെളിപ്പെടുത്തല്‍.
ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് മുന്നിലാണ് സാധന ചാടിയത്. സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് അമ്മ ജാനകി. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അച്ഛനെ നഷ്ടപ്പെട്ട് ആറുമാസത്തിനകം മകളെയും നഷ്ടമായതിന്റെ വേദനയിലാണ് കുടുംബം