CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 51 Minutes 12 Seconds Ago
Breaking Now

സ്റ്റാലിനെ തോല്‍പ്പിച്ച ടിവികെ എംഎല്‍എ ; വി എസ് ബാബുവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് പരാതി

മരണത്തില്‍ അന്വേഷണം വേണമെന്ന് മണ്ഡലത്തിലെ ജി ദേവരാജന്‍ പൊലീസില്‍ പരാതി നല്‍കി.

മുഖ്യമന്ത്രിയായിരുന്ന എം കെ സ്റ്റാലിനെ കൊളത്തൂര്‍ മണ്ഡലത്തില്‍ തോല്‍പ്പിച്ച ടിവികെ എംഎല്‍എ വി എസ് ബാബുവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം. മരണത്തില്‍ അന്വേഷണം വേണമെന്ന് മണ്ഡലത്തിലെ ജി ദേവരാജന്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ സെപ്തംബര്‍ 9നാണ് വി എസ് ബാബുവിനെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം.

72 ദിവസം അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. വിഎസ് ബാബുവിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ദേവരാജന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പിറ്റേന്നായിരുന്നു വി എസ് ബാബുവിന്റെ അന്ത്യം.




കൂടുതല്‍വാര്‍ത്തകള്‍.