CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 37 Minutes 34 Seconds Ago
Breaking Now

കൃഷിയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍; അരുണ്‍ ജെയ്റ്റ്‌ലി

നിലവില്‍ ഏഴാമത്തെ സമ്പദ് വ്യവസ്ഥമായ ഇന്ത്യ ആറാം സ്ഥാനത്ത് ഉടന്‍ എത്തുമെന്ന് ജെയ്റ്റ്‌ലി

ഇത്തവണത്തെ ബഡ്ജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത് കൃഷിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ആരോഗ്യമേഖലയ്ക്കും ആണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബഡ്ജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗം വളരുകയാണ്. നിലവില്‍ ഏഴാമത്തെ സമ്പദ് വ്യവസ്ഥമായ ഇന്ത്യ ആറാം സ്ഥാനത്ത് ഉടന്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രഖ്യാപനങ്ങള്‍

ജൈവകൃഷിയ്ക്ക് 200 കോടി

സംസ്ഥാനങ്ങളില്‍ 42 മെഗാ ഫുഡ് പാര്‍ക്ക് സ്ഥാപിക്കും.

മത്സ്യ ബന്ധന മേഖലയ്ക്കും മൃഗസംരക്ഷണ മേഖലയ്ക്കും പതിനായിരം കോടി.

ഗ്രാമങ്ങളിലെ ചെറുകാര്‍ഷിക വിപണന കേന്ദ്രങ്ങളെ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റുകളാക്കും.

വിളകളുടെ താങ്ങുവിലയില്‍ നിര്‍മ്മാണ ചിലവനുസരിച്ച് മാറ്റം വരുത്തും.

ഭക്ഷ്യ സംസകരണത്തിനുള്ള കേന്ദ്രവിഹിതം 1400 കോടിയാക്കി.

കര്‍ഷകരുടെ വരുമാനം ഇട്ടിയാക്കും.

കാര്‍ഷികോത്പാദനം ഇരട്ടിയാക്കും.

പ്രകൃതി വിഭവങ്ങളുടെ വിതരണത്തില്‍ സുതാര്യത കൊണ്ടുവന്നു.

മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കും.

സാമ്പത്തിക പരിഷ്‌കരണ നടപടി ഫലം കണ്ടു.

അടുത്ത സാമ്പത്തിക വര്‍ഷം 7-7.5 ശതമാനം വളര്‍ച്ച കൈവരിക്കും

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.