
















എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്‌തെന്ന വാര്‍ത്ത എല്ലാവരേയും ഞെട്ടിച്ചു. പ്രതി 28 കാരനായ ബന്ധുതന്നെയായിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹി ഷകുര്‍പൂരിലാണ് സംഭവം.കുട്ടി ജനിച്ച് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ തന്നെ സമീപിച്ച് കുട്ടിയെ ദത്തു നല്‍കുമോ എന്ന് ചോദിച്ചതായി പിതാവ് വെളിപ്പെടുത്തി. സ്വന്തം മകളെ പോലെ സ്‌നേഹിച്ച അയാള്‍ തന്നെ കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് കുഞ്ഞിന്റെ പിതാവ് പറയുന്നു.
രണ്ടു വര്‍ഷം മുമ്പ് ഇയാളുടെ മകള്‍ മരിച്ചുപോയി. ഈ കുഞ്ഞിന്റെ സ്ഥാനത്ത് വളര്‍ത്താനായി തന്റെ മകളെ ആവശ്യപ്പെട്ടു. അത് നിരസിച്ചത് അയാളെ പ്രകോപിപ്പിച്ചിരിക്കാം. സഹോദരിയെ പോലെ കാണേണ്ട കുട്ടിയെ അതും പിഞ്ചു കുഞ്ഞിനോട് അയാള്‍ ക്രൂരത കാണിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
മൂത്ത മകളുടെ ജന്മദിനം വെള്ളിയാഴ്ച ആഘോഷിച്ചിരുന്നു. എല്ലാ തയ്യാറെടുപ്പുമായി അവന്‍ തങ്ങളുടെ വീട്ടില്‍ തന്നെയുണ്ടായിരുന്നു. കുറച്ചുകാലമായി യുവാവിന് ജോലിയില്ലായിരുന്നു. അതിനാല്‍ തന്നെ വീട്ടില്‍ ജോലിക്കെടുത്ത യുവാവിന്റെ പക്കല്‍ കുഞ്ഞിനെ ഏല്‍പ്പിച്ച ശേഷമായിരുന്നു മാതാപിതാക്കള്‍ പുറത്തുപോയിരുന്നത്. പുറത്തുപോയ അമ്മ തിരിച്ചുവന്നപ്പോള്‍ കണ്ടത് രക്തകറ പറ്റിയ ബന്ധു ഇറങ്ങി ഓടുന്നതാണ്. മകള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതും. കുട്ടിയെ ഉടന്‍ ാശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ സ്വകാര്യഭാഗത്ത് ഗുരുതര പരിക്കേറ്റിരുന്നു. മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്.