CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 41 Minutes 34 Seconds Ago
Breaking Now

പ്രസവത്തിന് ശേഷം അയല്‍ക്കാരനുമായി പ്രണയത്തിലായി; കാമുകനൊപ്പം ഒളിച്ചോടിയ അമ്മ 14 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് കുഴിച്ചുമൂടി

ഭാവിയില്‍ കുഞ്ഞ് പ്രശ്‌നമാകുമെന്ന് കരുതിയായിരുന്നു ഈ പദ്ധതി.

14 മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയും, കാമുകനും, സുഹൃത്തും അറസ്റ്റില്‍. മുംബൈയില്‍ നിന്നും 36 കിലോമീറ്റര്‍ അകലെയുള്ള ഭിവണ്ഡിയിലാണ് ആര്യന്‍ കുമാര്‍ യാദവ് എന്ന കുഞ്ഞ് അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. 20 വയസ്സുകാരി മമത യാദവ്, കാമുകന്‍ രാകേഷ് പട്ടേല്‍ (30), സുഹൃത്ത് അജിത് പസ്വാന്‍ (19) എന്നിവരാണ് അറസ്റ്റിലായത്.

ആര്യന്റെ പിതാവ് പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് സംഭവങ്ങള്‍ പുറത്തുവന്നത്. മൂന്ന് വര്‍ഷം മുന്‍പാണ് കൂലിത്തൊഴിലാളിയായ ബീരേന്ദ്ര കുമാര്‍ മമതയെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് കുഞ്ഞ് പിറന്നതോടെ മമത ജോലിക്ക് പോകാതെ വീട്ടില്‍ സ്ഥിരമായി ഉണ്ടായിരുന്നു. ഈ സമയത്താണ് അയല്‍ക്കാരനായ രാകേഷുമായി അടുപ്പത്തിലാകുന്നത്. നവംബറില്‍ കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് മമത രാകേഷിനൊപ്പം ഒളിച്ചോടി.

രണ്ടാഴ്ച മുന്‍പ് ഭിവണ്ഡിയില്‍ തിരികെ എത്തിയ മമതയും, രാകേഷും കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഭാവിയില്‍ കുഞ്ഞ് പ്രശ്‌നമാകുമെന്ന് കരുതിയായിരുന്നു ഈ പദ്ധതി. വീട്ടില്‍ നിന്നും കുറച്ച് നേരം പിതാവ് പുറത്തിറങ്ങിയ തക്കത്തില്‍ ഒളിച്ചെത്തിയ മമത കുഞ്ഞിനെ എടുത്ത് മുങ്ങി. വീട്ടില്‍ തിരികെ എത്തിയപ്പോള്‍ മകനെ കാണാതെ ബിരേന്ദ്ര ഭാര്യയുടെ അരികിലും തേടിയെത്തി. എന്നാല്‍ തങ്ങള്‍ക്ക് ഇതേക്കുറിച്ച് അറിവില്ലെന്നായിരുന്നു മമതയുടെ വാദം.

ഇതോടെ പിതാവ് പരാതിയുമായി പോലീസിനെ സമീപിച്ചു. മമതയെയും കാമുകനെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയതായി ഇവര്‍ സമ്മതിക്കുന്നത്. മൃതദേഹം കുഴിച്ചിട്ട സ്ഥലവും ഇവര്‍ കാണിച്ച് കൊടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.