പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണ്‍ ഗോപി ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്‍ സ്റ്റണ്ട് മാസ്റ്ററാകുന്നു. രാമലീലയ്ക്ക് ശേഷം അരുണ്‍ഗോപി ഒരുക്കുന്ന ചിത്രത്തില്‍ പ്രണവാണ് നായകന്‍. നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടവും. ചിത്രത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് അരുണ്‍ ഗോപി സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. മോഹന്‍ ലാല്‍ ചിത്രം പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മാസ്റ്ററായി ശ്രദ്ധേയനാണ് പീറ്റര്‍ ഹെയ്ന്‍. ആദിയിലെ ആക്ഷന്‍ രംഗങ്ങള്‍ കണ്ട് ത്രില്ലടിച്ചവര്‍ക്ക് മറ്റൊരു വിരുന്നാകും പുതിയ ചിത്രം.