തനിക്കൊരു അപൂര്‍വ രോഗമുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍താരം ഇര്‍ഫാന്‍ ഖാന്‍. എന്നാല്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ തന്നെ സത്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ദുഷ്‌കരമായ ഘട്ടത്തില്‍ തന്റെ വേണ്ടപ്പെട്ടവര്‍ തന്റെ കൂടെയുണ്ടെന്നും ഇര്‍ഫാന്‍ കുറിച്ചു. ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രങ്ങള്‍ നീട്ടിവച്ചിട്ടുണ്ട്. വിശാല്‍ ഭരദ്വാജിന്റെ ചിത്രവും ഹിന്ദി മീഡിയം 2 എന്ന ചിത്രവുമാണ് ഇനി വരാനുള്ള ചിത്രങ്ങള്‍.
കുറച്ചുദിവസത്തിന് ശേഷം സത്യം പുറത്തുവിടാമെന്ന് വ്യക്തമാക്കി. ആരാധകരെ ആശങ്കയിലാക്കുന്ന വിവരമാണ് താരം പങ്കുവച്ചിരിക്കുന്നത് . ഏതായാലും വരും ദിവസം അതായത് ഒരാഴ്ചയ്ക്കുള്ളില്‍ വിവരങ്ങള്‍ അറിയിക്കാമെന്നആണ് ഇര്‍ഫാന്‍ അറിയിച്ചിരിക്കുന്നത് .