പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ കഥ പറഞ്ഞ് നടി അദിതി. ആദിയുടെ കാസ്റ്റിംഗ് കോളൊന്നും കെടുത്തിട്ടുണ്ടായിരുന്നില്ല. ഓഡിഷന് പോകുമ്പോള്‍ പ്രണവാണ് ഹീറോ എന്ന് അറിയുമായിരുന്നില്ല. ആദ്യ താല്‍പര്യം ചിത്രത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫ് തന്നെയായിരുന്നു.
പ്രണവ് സിനിമയിലേക്ക് വരുന്നു എന്ന് വളരെ മുമ്പ് ലൈഫ് ഓഫ് ജോസൂട്ടിയൊക്കെ വരുന്ന സമയത്ത് കേട്ടിരുന്നു. എന്നാല്‍ ഇതാണ് ആ ചിത്രമെന്ന് അറിയാമായിരുന്നില്ല. ഓഡിഷന് ചെല്ലുമ്പോളാണ് ഒരു ഗസ്റ്റ് കൂടിയുണ്ടെന്ന് പറഞ്ഞ് പ്രണവിനെ പരിചയപ്പെടുത്തുന്നത്. ലൈഫില്‍ കിട്ടാവുന്ന ഏറ്റവും വലിയ നേട്ടമായാണ് ആദിയെ കരുതുന്നത് .' അദിതി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
കുട്ടനാടന്‍ മാര്‍പ്പാപ്പയാണ് അദിതിയുടെ പുതിയ ചിത്രം ,കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായകന്‍. കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ തമിഴ് പതിപ്പിലും നായികയാണ് അദിതി.