CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 18 Minutes 31 Seconds Ago
Breaking Now

ബസ് ഓടിച്ചപ്പോള്‍ ഹെല്‍മെറ്റില്ല ; ഡ്രൈവര്‍ക്ക് വിചിത്രമായ പിഴ

സ്‌കൂള്‍ ബസും സ്വകാര്യ കമ്പനികളുടെ സ്റ്റാഫ് ബസുമായി ഓട്ടം നടത്തുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയ്ക്കാണ് പിഴ കിട്ടിയത്.

ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് കാണിച്ച് ബസിന് മോട്ടോര്‍ വാഹന വകുപ്പ് 500 രൂപ പിഴ നല്‍കി. നോയിഡയിലാണ് സംഭവം..

സ്‌കൂള്‍ ബസും സ്വകാര്യ കമ്പനികളുടെ സ്റ്റാഫ് ബസുമായി ഓട്ടം നടത്തുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയ്ക്കാണ് പിഴ കിട്ടിയത്. സെപ്തംബര്‍ 11 ന് നിയമ ലംഘനം നടത്തിയെന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് പിഴയെ പറ്റിയുള്ള വിവരങ്ങള്‍ ഉള്ളത്. ഏകദേശം 50 ബസുകളുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഒരു ബസിന്റെ പേരിലാണ് പിഴ വന്നിരിക്കുന്നത്.

സാങ്കേതിക തകരാറുകൊണ്ട് വന്നതായിരിക്കുമെന്നാണ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥന്‍ പറയുന്നത്. സീറ്റ് ബല്‍റ്റ് ധരിക്കാത്തതിന് ഇതിന് മുമ്പ് 4 പ്രാവശ്യം ഈ ബസിന് പിഴ ചുമത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.