CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 38 Seconds Ago
Breaking Now

കണ്ണും കൈകാലുകളുമില്ലാത്ത അജ്ഞാത ജീവി, സ്‌പോഞ്ച് പോലെ ; മരണമില്ലാത്ത ജീവി ?

ആമീബയെ പോലെ ഏകകോശ ജീവിയാണ് ബ്ലോബ്.

കണ്ണും കൈകാലുകളുമില്ലാത്ത അജ്ഞാത ജീവിയെ ഉറ്റു നോക്കുകയാണ് ലോകം. സ്‌പോഞ്ച് പോലെ ഇരിക്കുന്ന ജീവിക്ക് വായറും തലച്ചോറുമില്ലെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യനേക്കാള്‍ 50 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പേ ഈ ജീവി പിറവിയെടുത്തുവെന്നാണ് കണക്കാക്കപ്പെടുന്നത്. ബ്ലോബെന്ന് ശാസ്ത്രജ്ഞര്‍ പേര് നല്‍കിയ ജീവിയെ പാരീസിലെ മൃഗശാലയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ആമീബയെ പോലെ ഏകകോശ ജീവിയാണ് ബ്ലോബ്. മഞ്ഞ നിറത്തിലാണ് കൂടുതലായും ബ്ലോബുകളെ കാണാന്‍ കഴിയുകയെങ്കിലും വെള്ള, ചുവപ്പ്, പിങ്ക് നിറങ്ങളും ഇവയ്ക്കുണ്ട്. അഴുകി തുടങ്ങിയ ഇലകളിലും വഴുവഴുപ്പുള്ള മരങ്ങളിലുമാണ് ബ്ലോബിനെ ഇതുവരെ കണ്ടെത്തിയത്. അതിനിടെ ബ്ലോബ് ഒരു മൃഗമാണോ അതോ ഫംഗസാണോ എന്ന സംശയം ഉയര്‍ത്തുന്നവരും കുറവല്ല. മണിക്കൂറില്‍ ഒരു സെന്റിമീറ്ററെന്ന നിലയില്‍ ബ്ലോബ് വളരുമെന്നും ശാസ്ത്രസംഘം പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.