CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 55 Seconds Ago
Breaking Now

സ്ത്രീകള്‍ നിഖാബ് ധരിക്കണം ; കല്യാണം കഴിഞ്ഞാല്‍ വീട്ടിലിരിക്കണം ; മച്ചാറിനെ കുത്തിയ പൈലറ്റിന്റെ സമൂഹ മാധ്യമ പോസ്റ്റുകള്‍ അപ്രത്യക്ഷം

ഒമാന്‍ സ്വദേശിയായ ഹമാം അല്‍ ഹ്‌മമിയാണ് മച്ചാറിനെ ആക്രമിച്ചതെന്നും വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ ശ്രമിച്ചതെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

ഫ്‌ളൈ ദുബായ് വിമാനത്തില്‍ ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിനെ ആക്രമിച്ച സഹ പൈലറ്റിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ് അപ്രത്യക്ഷം. ഒമാന്‍ സ്വദേശിയായ ഹമാം അല്‍ ഹ്‌മമിയാണ് മച്ചാറിനെ ആക്രമിച്ചതെന്നും വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ ശ്രമിച്ചതെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

സ്ത്രീകള്‍, മതം, സ്ത്രീ പുരുഷ തൊഴിലിടങ്ങള്‍ എന്നിവയെ കുറിച്ചുള്ള ഹമ്മമിയുടെ കാഴ്ചപാടുകളായിരുന്നു സമൂഹ മാധ്യമങ്ങള്‍ പങ്കുവച്ചിരുന്നതെന്ന് വേണം കരുതാന്‍.

വിവാഹത്തിന് ശേഷവും നിഖാബ് ധരിച്ചു മാത്രം പുറത്തിറങ്ങാനും ജോലിക്ക് പോകാതെ വീടിനുള്ളിലിരിക്കാനും തയ്യാറുള്ള പെണ്‍കുട്ടിയെ കണ്ടെത്താന്‍ പ്രയാസമാണെന്നും ഇയാള്‍ എക്‌സില്‍ കുറിച്ചിരുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പോസ്റ്റ് നീക്കം ചെയ്ത നിലയിലാണ്. മറ്റൊരു പോസ്റ്റില്‍ പുരുഷന്മാരുള്ള സ്ഥലത്ത് സ്ത്രീകളും ഒന്നിച്ചിരുന്നു ജോലി ചെയ്യുന്നതെന്തിനാണെന്നും ഇത്തരം ചുറ്റുപാടുകളില്‍നിന്ന് വിശ്വാസികളായ സ്ത്രീകള്‍ മാറി നില്‍ക്കണമെന്നും കുറിച്ചിരുന്നു.

2021 നും 2022നും ഇടയില്‍ മൂവായിരത്തോളം പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തതായി എ ഐ മോഡലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹമ്മിമിയുടെ പിതാവ് ഒമാന്‍ പൗരനും അമ്മ സിറിയക്കാരിയുമാണഅ. ഇയാളുടെ തീവ്ര നിലപാടുകള്‍ ചര്‍ച്ചയാവുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.