CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 23 Seconds Ago
Breaking Now

മകളുടെ കസ്റ്റഡി വിട്ടുനല്‍കാന്‍ വയ്യ ; നാലു വയസുകാരിയെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

മുന്‍ ഭര്‍ത്താവായ ആരോണ്‍ സവെല്ലയ്ക്ക് കുട്ടിയെ കൈമാറാന്‍ കുടുംബ കോടതി വിധി വന്നതിന് പിന്നാലെയാണ് ക്രൂരത.

കസ്റ്റഡി തര്‍ക്കത്തില്‍ മുന്‍ ഭര്‍ത്താവിനോട് കോടതിയില്‍ തോറ്റതിന് പിന്നാലെ നാലു വയസുകാരിയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. യുഎസിലെ ടെക്‌സസില്‍ ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. 35 കാരിയായ സിബെല്ല സവെല്ല എന്ന യുവതിയാണ് മകള്‍ വിവിയനെ വെടിവച്ചുകൊന്നത്. മുന്‍ ഭര്‍ത്താവായ ആരോണ്‍ സവെല്ലയ്ക്ക് കുട്ടിയെ കൈമാറാന്‍ കുടുംബ കോടതി വിധി വന്നതിന് പിന്നാലെയാണ് ക്രൂരത.

ഹൂസ്റ്റണിലെ വീട്ടില്‍ വച്ചാണ് യുവതി മകളെ വെടിവെച്ച ശേഷം ജീവനൊടുക്കിയത്. വീട്ടിന്റെ മൂന്നാം നിലയിലെ മുറിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വെടിയേറ്റ പരുക്കോടെയായിരുന്നു മൃതദേഹം. പ്രാദേശിക സമയം വൈകീട്ട് 5.45 ഓടെയായിരുന്നു പൊലീസിന് വിവരം ലഭിച്ചത്. വീട്ടിലെത്തിയ പൊലീസാണ് മുഖത്ത് വെടിയേറ്റ നിലയില്‍ കണ്ടെത്തിയ സിബെല്ലയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കേ ബുധനാഴ്ചയോടെ മരണം സംഭവിച്ചു. 2024 ലാണ് നാലു വര്‍ഷത്തെ ബന്ധത്തില്‍ നിന്ന് സിബെല്ല നിയമപരമായി വേര്‍പിരിഞ്ഞത്. ഇതിന് പിന്നാലെ കുട്ടിയുടെ കസ്റ്റഡിയെ ചൊല്ലി ഇരുവരും നിയമ പോരാട്ടത്തിലായിരുന്നു. കുട്ടിയുടെ ചുമതല അച്ഛനായ ആരോണിന് കൈമാറാന്‍ അടുത്തിടെയാണ് കുടുംബ കോടതി ഉത്തരവായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു കുട്ടിയെ കൈമാറേണ്ടിയിരുന്നത്. മകളെ വിട്ടു നല്‍കാന്‍ കഴിയില്ലെന്നും അതിനാലാണ് ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തിയതായിട്ടാണ് റിപ്പോര്‍ട്ട്.




കൂടുതല്‍വാര്‍ത്തകള്‍.