
















നിരവധി അനുയായികളുള്ള ആള്‍ദൈവം കല്‍ക്കി ഭഗവാന്റെ സ്ഥാപനത്തില്‍ നടന്ന റെയ്ഡില്‍ 43.9 കോടി രൂപയും 18 കോടിയുടെ യുഎസ് ഡോളറും പിടിച്ചെടുത്തു. റെയ്ഡില്‍ പിടിച്ചെടുത്ത നോട്ടുകെട്ടുകളുടെ ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസമായി നടന്ന റെയ്ഡില്‍ 88 കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്തു. കല്‍ക്കി ആശ്രമത്തിലടക്കം കര്‍ശന പരിശോധനയാണ് നടത്തിയത്.

ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ ആശ്രമവും തമിഴ്‌നാട്ടിലെ കല്‍ക്കി ട്രസ്റ്റിന്റെ ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് അനുയായികളാണ് ഇന്ത്യയിലും വിദേശത്തുമായി 70 കാരനായ കല്‍ക്കി ഭഗവാനുള്ളത് .