CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 52 Minutes 4 Seconds Ago
Breaking Now

ദോഹയില്‍ മലയാളി നഴ്‌സുമാരുടെ കുട്ടികളുടെ മരണം ; രാസവസ്തുവോ കീടനാശിനിയോ ഉള്ളില്‍ ചെന്നെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

കൂടുതല്‍ വിശദമായ അന്വേഷണങ്ങളും പരിശോധനകളും നടന്നുവരികയാണ്.

മലയാളി നഴ്‌സ് ദമ്പതികളുടെ മക്കള്‍ മരിച്ചത് രാസവസ്തു അല്ലെങ്കില്‍ കീടനാശിനി ഉള്ളില്‍ ചെന്നത് കാരണമെന്ന് പരാഥമിക നിരീക്ഷണത്തില്‍ തെളിഞ്ഞതായി പൊതുജനാരോഗ്യ മന്ത്രാലയം. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ എമര്‍ജിന്‍സി വകുപ്പിലെ മെഡിക്കല്‍ സംഘം നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇതു സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മെഡിക്കല്‍ പരിശോധനയുടെ പ്രാഥമികക ഫലത്തിന്റെ അടിസ്ഥാനത്തില്‍ രാസവസ്തു അല്ലെങ്കില്‍ കീടനാശിനിയാകാം മരണ കാരണമെന്നാണ് നിഗമനം.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കുട്ടികളുടെ വീട്ടില്‍ ആരോഗ്യ സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിശദമായ അന്വേഷണങ്ങളും പരിശോധനകളും നടന്നുവരികയാണ്.

ദോഹയിലെ മലയാളി നഴ്‌സ് ദമ്പതികളായ കോഴിക്കോട് ഫറോക്ക് സ്വദേശി ഹാരിസിന്റെയും കുമ്മങ്കോട് സ്വദേശി ഷമീമയുടേയും മക്കളായ റിഹാന്‍ (മൂന്നര), റിദ (7മാസം) എന്നിവരാണ് മരിച്ചത്. കടുത്ത ഛര്‍ദ്ദിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലു മരിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് അബു ഹമൂര്‍ സെമിത്തേരിയില്‍ നടക്കും.




കൂടുതല്‍വാര്‍ത്തകള്‍.