CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 34 Minutes 57 Seconds Ago
Breaking Now

തിരുവചന ശുശ്രുഷകള്‍ അഭിഷേകോത്സവമാക്കുവാന്‍ മാര്‍ ഞരളക്കാട്ടും പങ്കു ചേരുന്നു; ലണ്ടന്‍ കണ്‍വെന്‍ഷന്‍ എലുടെക്കില്‍ വ്യാഴാഴ്ച .

ലണ്ടന്‍: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ അംഗങ്ങള്‍ക്കും തിരുവചന പ്രഘോഷങ്ങളില്‍ ഭാഗഭാക്കാകുവാന്‍ സൗകര്യപ്പെടുത്തിക്കൊണ്ടും, അതിലൂടെ നവീകരണവും, അനുഗ്രഹങ്ങളും, കൃപകളും സാദ്ധ്യമാക്കുവാനുമായി എട്ടു റീജനുകളായി നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ക്ക് 22 ന് ചൊവ്വാഴ്ച നോര്‍വിച്ചില്‍ ആരംഭം കുറിക്കും. 

കേരള കത്തോലിക്കാ സഭയില്‍ തിരുവചന പ്രഘോഷങ്ങള്‍ക്കും, ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ക്കും  ഏറെ പ്രശസ്തി നേടിയിട്ടുള്ള വിന്‍സന്‍ഷ്യല്‍ കോണ്‍ഗ്രിഗേഷന്‍ സഭാംഗങ്ങളുടെ നേതൃത്വത്തിലാണ് മൂന്നാമത് റീജനല്‍ കണ്‍വെന്‍ഷനുകള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത ധ്യാന ഗുരു ജോര്‍ജ്ജ് പനക്കലച്ചന്‍ നയിക്കുന്ന കണ്‍വെന്‍ഷനുകളില്‍ ഫാ. ജോസഫ് എടാട്ട്, ഫാ.ആന്റണി പറങ്കിമാലില്‍  എന്നിവര്‍ വിവിധ ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേകമായുള്ള അനുഗ്രഹീത ശുശ്രുഷകളും ക്രമീകരിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.