CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 50 Minutes 26 Seconds Ago
Breaking Now

വാതുവെപ്പ് റിപ്പോര്‍ട്ട് ചെയ്തില്ല; ബംഗ്ലാദേശിന്റെ സൂപ്പര്‍ താരത്തിന് വിലക്കുമായി ഐസിസി

18 മാസത്തേക്ക് താരത്തെ വിലക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ നടക്കാന്‍ ഇരിക്കുന്ന പര്യടനത്തിന് മുന്നോടിയായി ബംഗ്ലാദേശിന് തലവേദനകള്‍ തുടരുന്നു. ശമ്പളപ്രശ്‌നത്തില്‍ സമരം പ്രഖ്യാപിച്ച കളിക്കാരെ ഒരുവിധം ഒതുക്കിയതിന് ശേഷമാണ് അവരുടെ സൂപ്പര്‍താരത്തിന് ഐസിസി വിലക്ക് പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. 

ബംഗ്ലാദേശിന്റെ മുന്‍നിര താരം ഷാക്കിബ് അല്‍ ഹസനെയാണ് ഇന്ത്യക്കെതിരെയുള്ള പരിശീലനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തിയത്. ഐസിസി നിര്‍ദ്ദേശം അനുസരിച്ചാണ് ഇതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വാതുവെപ്പ് സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നാണ് കുറ്റം. 

ഓള്‍റൗണ്ടറായ ഷാക്കിബ് അവരുടെ ടെസ്റ്റ്, ടി20 ക്യാപ്റ്റന്‍ കൂടിയാണ്. 18 മാസത്തേക്ക് താരത്തെ വിലക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയെ നേരിടാന്‍ ഒരുങ്ങുന്ന ടീമിന് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാകും. നവംബര്‍ 3 മുതലാണ് 3 ടി20 മത്സരങ്ങളും, രണ്ട് ടെസ്റ്റ് മത്സരങ്ങളുമുള്ള പരമ്പര ആരംഭിക്കുന്നത്. 

രണ്ട് വര്‍ഷം മുന്‍പ് ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ വാതുവെപ്പുകാര്‍ ഷക്കീബിനെ സമീപിച്ചിരുന്നു. ഇത് ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിച്ചിരുന്നില്ല. അടുത്തിടെയാണ് ഇത് ഷക്കീബ് യൂണിറ്റ് അധികൃതരോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 

 




കൂടുതല്‍വാര്‍ത്തകള്‍.