ഗുരുദര്‍ശനം ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നതിനു ശിവഗിരി മഠത്തിന്റെ ശാഖാ സ്ഥാപനങ്ങള്‍ ' ശിവഗിരി ആശ്രമം സെന്റര്‍ ' എന്ന പേരില്‍ ഉണ്ടാകണം. അമേരിക്കയില്‍ സ്ഥാപിക്കാന്‍ പോകുന്ന ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്ക അതിനൊരു തുടക്കം ആയി മാറട്ടെ. സേവനം യു കെ ഗുരുധര്‍മ്മ പ്രചരണസഭയുടെ ആഭിമുഖ്യത്തില്‍ യു കെ യിലും ഒരു ശിവവിരി ആശ്രമം ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു എന്ന് സ്വാമി ഗുരുപ്രസാദ് അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. ഗുരുദേവന്‍ സമൂഹ്യ പരിഷ്‌കര്‍ത്താവു മാത്രമല്ല ദാര്‍ശനികന്‍ ആയിരുന്നു, കവി ആയിരുന്നു, സാങ്കേതിക ശാസ്ത്ര വിദഗ്ധന്‍ ആയിരുന്നു, വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു അങ്ങനെ ഗുരു ഒരു ബഹുമുഖ പ്രതിഭആയിരുന്നു. ഗുരുവിനെ ഇനിയും കൂടുതല്‍ കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു എങ്കില്‍ മാത്രമേ യഥാര്‍ത്ഥ ഗുരുവിനെമനസിലാക്കാന്‍ കഴിയുകയുള്ളു എന്നു ഉല്‍ഘാടന പ്രസംഗത്തില്‍ സ്വാമി ഋതംഭരാനന്ദ പറഞ്ഞു. സമ്മേളനത്തില്‍ ഡോ. ബിജു പെരിങ്ങത്തറ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുംബൈ ശ്രീനാരായണ സമിതി ചെയര്‍മാന്‍ ശ്രീ.എം ഐ ദാമോദരന്‍, ശിവഗിരി മഠം ഓഫ് നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റ് ശ്രീ ചന്ദ്രബാബു, ചരിത്രകാരനും മുന്‍ ചെമ്പഴന്തി എസ് എന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പീതാംബരന്‍, എസ് എന്‍ ജി സി വൈസ് പ്രസിഡന്റ് ശ്രീ ശശിധരന്‍ ഭോപ്പാല്‍, ശിവഗിരി മഠം ഓഫ് നോര്‍ത്ത് അമേരിക്ക ബോര്‍ഡ് മെമ്പര്‍ സജിത്ത് ശശിധര്‍, ധര്‍മ്മ പ്രചാരകന്‍ ശ്രീ ജയചന്ദ്രബാബു., കിഷോര്‍ രാജ്, രാജേഷ് നടേയപ്പള്ളി, തുടങ്ങിയവര്‍ ആശസകള്‍ അറിയിച്ചു. പ്രശസ്ത കവി നീരാവില്‍ വിശ്വമോഹന്‍ ഗുരുവിനെ കുറിച്ചുള്ള 'അറിവ് ' എന്ന കവിതയും, നയന ഭുവനേഷിന്റെ ഭരതനാട്യവും സമ്മേളനത്തിന് കൊഴുപ്പേകി. യു കെ യുടെ വിവിധഭാഗങ്ങളില്‍ നിന്നും മൂന്നുറില്‍ അധികം പേര്‍
പങ്കെടുത്ത സമ്മേളനത്തില്‍ സേവനം യു കെ ട്രഷറര്‍ ശ്രീ സതീഷ് കുമാര്‍ സ്വാഗതവും. ശ്രീ സജീഷ് ദാമോദരന്‍ കൃതജ്ഞതയും പറഞ്ഞു.