പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്കിടെ നടന്‍ ബിനീഷ് ബാസ്റ്റിന്‍ അപമാനിക്കപ്പെട്ട സംഭവം വലിയ വിവാദമാണ് ഉണ്ടാക്കിയത്. തന്റെ ചിത്രത്തില്‍ ചാന്‍സ് ചോദിച്ച് എത്തിയ ഒരാള്‍ക്കൊപ്പം വേദി പങ്കിടില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതാണ്‌സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിന്നാലെ സംവിധായകനും കോളേജ് അധികൃതര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. കോളേജ് യൂണിയന്‍ ചെയര്‍മാനും വിമര്‍ശനത്തിനിടയായി. എന്നാലിപ്പോള്‍ യൂണിയന്‍ ചെയര്‍മാനായ വൈഷ്ണവ് അനില്‍ രാധാകൃഷ്ണന്‍ മേനോനെതിരേയും ബിനീഷ് ബാസ്റ്റിനെതിരെയും രംഗത്തെത്തിയിരിക്കുകയാണ്. ഒരാളുടെ ഈഗോയും രണ്ടാമന്റെ എടുത്തുചാട്ടവും ഞങ്ങളുടെ പരിപാടി കുളമാക്കി, വൈഷ്ണവ് പറയുന്നു.
ബിനീഷിനോട് എല്ലാം പറഞ്ഞിരുന്നു. അനില്‍ പോയ ശേഷം എത്താമെന്നാണ് സമ്മതിച്ചത്. എന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടന്നവനൊപ്പം വേദി പങ്കിടാനാവില്ലെന്ന് അനില്‍ പറഞ്ഞിരുന്നു എന്നാല്‍ ബിനീഷ് ബാസ്റ്റിന്റെ ജാതിയേയും മതത്തേയും പറ്റിയൊന്നും അദ്ദേഹം പറഞ്ഞില്ലെന്നും വൈഷ്ണവ് പറഞ്ഞു.