ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ പുറകിലൂടെ നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. നായയെ ക്രൂരമായി കൊന്ന സംഭവത്തില്‍ മൃഗ സംരക്ഷണ നിയമ പ്രകാരം കാറിന്റെ ഉടമയെ അറസ്റ്റ് ചെയ്തു.
രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ പിന്നില്‍ നായയെ കെട്ടിയിട്ട് റോഡിലൂടെ വലിക്കുന്ന ക്രൂര ദൃശ്യമാണ് പ്രചരിച്ചത്. നാട്ടുകാര്‍ തടയാന്‍ നോക്കിയെങ്കിലും ഇവരെ കാറിന്റെ ഉടമയായ ബാബു ഖാന്‍ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമാകവേ പോലീസ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ കോടതി പിന്നീട് ജാമ്യത്തില്‍വിട്ടു.