CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 40 Seconds Ago
Breaking Now

അയോധ്യ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് ; പകരം മുസ്ലീങ്ങള്‍ക്ക് അഞ്ചേക്കര്‍ നല്‍കണം ; നിര്‍ണ്ണായക വിധിയിങ്ങനെ

അയോധ്യക്കേസില്‍ ഏക കണ്‌ഠേനയാണ് അഞ്ച് ജഡ്ജിമാരും വിധി പറഞ്ഞത്.

തര്‍ക്കഭൂമി മുസ്ലീങ്ങള്‍ക്കില്ലെന്നും പള്ളി നിര്‍മ്മിക്കാന്‍ പകരം ഭൂമി നല്‍കണമെന്നും വിധി. പള്ളി നിര്‍മ്മിക്കാന്‍ പകരം അഞ്ചേക്കര്‍ ഭൂമി നല്‍കണം. സുന്നി വഖഫ് ബോര്‍ഡിന് വാദം തെളിയിക്കാനായില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്രം മൂന്നു മാസത്തിനുള്ളില്‍ പദ്ധതി തയ്യാറാക്കണം.

അയോധ്യക്കേസില്‍ ഏക കണ്‌ഠേനയാണ് അഞ്ച് ജഡ്ജിമാരും വിധി പറഞ്ഞത്.ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയും മേേതതരത്വവും ഉയര്‍ത്തിപിടിക്കും.വിശ്വാസം അംഗീകരിക്കുമെന്നും കോടതി പറഞ്ഞു. ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ കോടതിയ്ക്കാവില്ലെന്നും വിലയിരുത്തി.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് തള്ളികളയാനാവില്ല. ഖനനത്തില്‍ ക്ഷേത്ര സ്വഭാവമുള്ള കെട്ടിടാവശിഷ്ടങ്ങള്‍ കണ്ടെത്തി. ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.  ഉടമസ്ഥത വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനിക്കാനാവില്ലെന്നും പള്ളി നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ മുസ്ലീങ്ങള്‍ക്കായില്ലെന്നും കോടതി വിലയിരുത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.