CURRENCY RATE -
1 GBP :
101.11 INR
1 EUR :
86.33 INR
1 USD :
73.79 INR
Last Updated :
13 Hours 23 Minutes 53 Seconds Ago
Breaking Now

ക്രിസ്മസ് സ്‌പെഷ്യല്‍ ചിക്കന്‍ മഷ്‌റൂം

ചിക്കന്‍ മഷ്‌റൂം

ചേരുവകള്‍

ബസുമതി അരി : കാല്‍ക്കപ്പ്

വെജിറ്റബിള്‍ ഓയില്‍ : രണ്ടു ടേബിള്‍ സ്പൂണ്‍

സവാള : ഒരെണ്ണം; ചെറുതായി അരിഞ്ഞത്

വെളുത്തുള്ളി : രണ്ട് അല്ലി

ഉണക്കമുളക് : രണ്ട് എണ്ണം; അരി നീക്കി നീളത്തില്‍ അരിഞ്ഞത്

ചിക്കന്‍ ബ്രസ്റ്റ് : 225 ഗ്രാം; ചെറു കഷ്ണങ്ങള്‍

ബാംബൂ ഷൂട്‌സ് : 85 ഗ്രാം തീപ്പട്ടി കൊള്ളിപോലെ നീളത്തില്‍ അരിഞ്ഞത്

 

ചൈനീസ് ബ്ലാക്ക്

മാഷ് റൂം : എട്ട് എണ്ണം; ഉണങ്ങിയത്

കൊഞ്ച് : രണ്ട് ടേബിള്‍ സ്പൂണ്‍; ഉണങ്ങിയത്

ഫിഷ് സോസ് : ഒരു ടേബിള്‍ സ്പൂണ്‍

തുളസിയില : 20 എണ്ണം

ഉപ്പ് : പാകത്തിന്

 

തയ്യാറാക്കുന്ന വിധം

അരി കഴുകി അരിച്ചുവാരി വേവിച്ചു വയ്ക്കുക.

ഒരു വലിയ പാനില്‍ എണ്ണയൊഴിച്ചു ചൂടാക്കുക. സവാളയും വെളുത്തുള്ളിയുമിട്ട് വഴറ്റുക. ഇടയ്ക്ക് മാത്രം ഇളക്കുക. ഉണക്ക മുളകും ചിക്കന്‍ ബ്രസ്റ്റും അരിഞ്ഞതിടുക. രണ്ടു മിനിറ്റ് വറുക്കുക. ബാംബൂ ഷൂട്‌സ്, മഷ്‌റൂം, ഫിഷ്‌സോസ്, കൊഞ്ച് ഉണക്കിയത്, ഉപ്പ് എന്നിവ ചേര്‍ക്കുക. തുടരെ രണ്ടു മിനിറ്റ് ഇളക്കുക. ചോറും തുളസിയിലയും ചേര്‍ത്തിളക്കുക. ചൂടോടെ വിളമ്പുക.

 

എഗ്ഗ് പറാത്ത

ചേരുവകള്‍

ഗോതമ്പ് മാവ് : രണ്ടു കപ്പ്

മുട്ട : ഒരെണ്ണം

എണ്ണ : ഒരു ടേബിള്‍ സ്പൂണ്‍ + വറുക്കാന്‍

ഉപ്പ് : പാകത്തിന്

 

തയ്യാറാക്കുന്ന വിധം

ഗോതമ്പ് മാവും ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയും പാകത്തിന് ഉപ്പും ഒരു ബൗളില്‍ എടുത്ത് പാകത്തിന് വെള്ളം ചേര്‍ത്ത് മാവ് കുഴച്ചുവയ്ക്കുക. ഉരുളകളാക്കി വട്ടത്തില്‍ പരത്തുക. അവയില്‍ എണ്ണ തടവി മടക്കുക. ആ ഭാഗത്തും എണ്ണതേച്ച് ഒന്നുകൂടി മടക്കുക. ഇത് പരത്തി ദീര്‍ഘ ചതുരാകൃതിയില്‍ ആക്കുക. ചൂട് തവയില്‍ എണ്ണതേച്ച് പറാത്തയിട്ട് ചൂടാക്കുക.

മുട്ടയില്‍ ഒരു തുളയിട്ട് പറാത്തയിലെ ലെയറിനിടയിലേക്ക് ഒഴിക്കുക. പൊന്‍ നിറമാക്കിയ പറാത്ത പ്ലേറ്റിലേക്ക് മാറ്റുക.

 

ചിക്കന്‍ ഡ്രംസ്റ്റിക്

ചേരുവകള്‍

കോഴിക്കാലുകള്‍ : ആറെണ്ണം

മുട്ട (അടിച്ചത്) : രണ്ട് എണ്ണം

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് : ഒരു ടേബിള്‍ സ്പൂണ്‍

മൈദ : രണ്ടു ടേബിള്‍ സ്പൂണ്‍

കോണ്‍ഫ്‌ളോര്‍ : രണ്ടു ടേബിള്‍ സ്പൂണ്‍

സോയ സോസ് : ഒരു ടേബിള്‍ സ്പൂണ്‍

കുരുമുളക് പൊടി : കാല്‍ ടീസ്പൂണ്‍

പഞ്ചസാര : ഒരു നുള്ള്

എണ്ണ : വറുക്കാന്‍

ഉപ്പ് : പാകത്തിന്

 

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ സോയ സോസ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പഞ്ചസാര എന്നിവയെടുക്കുക. ഇത് നന്നായി ഇളക്കി അതില്‍ കോഴിക്കാലുകള്‍ ഇട്ട് പുരട്ടിപ്പിടിപ്പിച്ച് അര മണിക്കൂര്‍ വയ്ക്കുക.

ഇനി ബാറ്റര്‍ തയാറാക്കാം.

മൈദ, കോണ്‍ഫ്‌ളോര്‍, ഉപ്പ്, കുരുമുളക് പൊടി എന്നിവ ഒരു ബൗളില്‍ എടുത്ത് രണ്ടു മുട്ട അടിച്ചത് ചേര്‍ത്തിളക്കി ബാറ്റര്‍ തയ്യാറാക്കാം.

എണ്ണ ഒരു ഫ്രൈയിംഗ് പാനില്‍ ഒഴിച്ച് ചൂടാക്കുക. ബാറ്ററില്‍ മുക്കിയ കോഴിക്കാലുകള്‍ എണ്ണയിലിട്ടു നന്നായി വറുത്ത് ബ്രൗണ്‍ നിറമാക്കി കോരുക. സവാള നീളത്തില്‍ അരിഞ്ഞതും നാരങ്ങ മുറിയും വച്ച് അലങ്കരിച്ച് ചൂടോടെ വിളമ്പുക.

 
കൂടുതല്‍വാര്‍ത്തകള്‍.