കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാഗ്രത പാലിക്കാത്തത് കൊണ്ടുണ്ടായ വിനയാണ് കാസര്‍കോടുണ്ടായത്. കാസര്‍കോട് ആദ്യം രോഗബാധ സ്ഥിരീകരിച്ചയാള്‍ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. പല പരിപാടികളില്‍ ഇയാള്‍ പങ്കെടുത്തു. അതിനാല്‍ തന്നെ രോഗ വ്യാപനത്തിന്റെ സാധ്യത കൂടുതലാണ്.
ജില്ലയില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഒരാഴ്ചത്തേക്ക് അടച്ചിടണം. എല്ലാ ആരാധനാലയങ്ങളും ക്ലബുകളും രണ്ടാഴ്ച അടച്ചിടണം.
കടകള്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ മാത്രമേ തുറക്കാവൂ. നിയന്ത്രണങ്ങള്‍ ഉത്തരവായി പുറത്തിറങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.