മതപരമായ ആചാരം നടത്തുന്നതിനായി പിഞ്ചുകുഞ്ഞിന് അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് ഫറോക്ക് തിരുത്തിയാട് ഇംത്യാസിന്റെയും പള്ളിപ്പൊയില്‍ ബൈത്തുല്‍ സലാമില്‍ ഷാദിയ ഷെറിന്റെയും മകന്‍ എമിന്‍ ആദമാണ് സുന്നത്ത് കര്‍മത്തിനിടെ മരിച്ചത്.
അനസ്തേഷ്യ നല്‍കിയതോടെ കുഞ്ഞിന് ശ്വാസംമുട്ട് അനുഭവപ്പെടുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കാക്കൂര്‍ പോലീസ് കേസെടുത്തു. അനസ്തേഷ്യ നല്‍കിയതു മൂലമുണ്ടായ റിയാക്ഷനാണോ അതോ അനസ്തേഷ്യയുടെ അളവ് കൂടിയതാണോ മരണകാരണം എന്നീ കാര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പാസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി.