CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 55 Minutes 30 Seconds Ago
Breaking Now

ചാരവനിതയെ ബോധപൂര്‍വം കേരളത്തിലേക്ക് കൊണ്ടുവരില്ല; മാധ്യമങ്ങള്‍ ടൂറിസം വകുപ്പിനെ ചേര്‍ത്ത് വാര്‍ത്ത നല്‍കിയത് ശരിയല്ല; ഒരു മാസം മുമ്പേ പറഞ്ഞിരുന്നുവെന്ന് കെ സുരേന്ദ്രന്‍

നല്ല ലക്ഷ്യത്തോടെയാണ് വ്ളോഗര്‍മാരെ കേരളത്തില്‍ കൊണ്ടുവരുന്നതെന്നാണ് മന്ത്രി റിയാസ് പറയുന്നത്.

പാക്കിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി ചാരവൃത്തി ചെയ്യുന്ന ആളാണെന്ന് അറിഞ്ഞുകൊണ്ടല്ല ജ്യോതി മല്‍ഹോത്രയെ കൊണ്ടുവന്നതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. എന്നാല്‍, ഒരു മാസം മുന്‍പ് ഈ വസ്തുത പുറത്തുവിട്ടപ്പോള്‍ നിര്‍ഭാഗ്യവശാല്‍ പതിവുപോലെ ഒരു മലയാള മാധ്യമവും വാര്‍ത്തയാക്കിയില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അന്ന് ദേശീയമാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെയാണ് തന്റെ പ്രതികരണം വാര്‍ത്തയാക്കിയതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

നല്ല ലക്ഷ്യത്തോടെയാണ് വ്ളോഗര്‍മാരെ കേരളത്തില്‍ കൊണ്ടുവരുന്നതെന്നാണ് മന്ത്രി റിയാസ് പറയുന്നത്. സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും ചാരവൃത്തിക്ക് സഹായം ചെയ്യുന്നവരാണെന്നാണോ നിങ്ങള്‍ പറയുന്നതെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.

'ചാരപ്രവൃത്തിക്ക് വേണ്ടി ആളുകളെ കൊണ്ടുവന്ന് അവര്‍ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്യുന്ന സര്‍ക്കാരും മന്ത്രിമാരുമാണ് കേരളത്തിലുള്ളതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എത്രയോ കാലമായി കേരളത്തില്‍ എങ്ങനെയാണോ ഇക്കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്നത് അത്പോലെ തന്നെയാണ് ടൂറിസം വകുപ്പ് ഇപ്പോഴും ചെയ്യുന്നത്. ബോധപൂര്‍വം സര്‍ക്കാര്‍ ഒരു ചാരയെ കൊണ്ട് വരുമോ? ചാരവൃത്തി പോലൊരു ഗുരുതര വിഷയത്തില്‍ മാധ്യമങ്ങള്‍ ടൂറിസം വകുപ്പിനെ ചേര്‍ത്ത് വാര്‍ത്ത നല്‍കിയ രീതി സ്വയം പരിശോധിക്കണെമന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

വ്ലോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരമെന്ന് വിവരാവകാശരേഖ പുറത്തുവന്നതോടെയാണ് മന്ത്രിയുടെ പ്രതികരണം. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായാണ് ജ്യോതിയെ ടൂറിസം വകുപ്പ് ക്ഷണിച്ചത്. യാത്ര, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകളും ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കി. വേതനവും സര്‍ക്കാര്‍ നല്‍കി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.