CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 8 Minutes 48 Seconds Ago
Breaking Now

തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു ; നടന്‍ രജനികാന്ത്

ജനതാ കര്‍ഫ്യൂവിന് പിന്തുണയറിയിച്ച് താന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന് നടന്‍ രജനീകാന്ത്. തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. സംഭവത്തില്‍ രജനികാന്ത് ട്വിറ്ററില്‍ തന്നെ രംഗത്ത് വന്നു.

12 മുതല്‍ 14 മണിക്കൂര്‍ വരെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങാതിരുന്നാല്‍ വൈറസ് പടരുന്നത് തടയാമെന്ന് രജനി വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഒരു ദിവസം മാത്രം വീട്ടിലിരുന്നാല്‍ വൈറസ് വ്യാപനം തടയാനാകുമെന്ന തരത്തില്‍ വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടെന്ന് രജനി പറഞ്ഞു.

തന്റെ വാക്കുകളെ ശരിയായ അര്‍ഥത്തില്‍ കണ്ടവര്‍ക്ക് നന്ദിയറിയിച്ച രജനികാന്ത് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ഥിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.