CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 11 Minutes 47 Seconds Ago
Breaking Now

കോവിഡിനെ പ്രതിരോധിക്കാന്‍ രണ്ട് സംസ്ഥാനങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം നല്‍കാന്‍ നടന്‍ നിതിന്‍

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ആന്ധ്ര പ്രദേശ് -തെലങ്കാന സര്‍ക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന വാഗ്ദാനം ചെയ്ത് തെലുങ്ക് നടന്‍ നിതിന്‍. പത്ത് ലക്ഷം രൂപ വീതം ഇരു സംസ്ഥാനങ്ങള്‍ക്കും നല്‍കുമെന്ന് നിതിന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആന്ധ്രതെലങ്കാന സംസ്ഥാനങ്ങള്‍ സമ്പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്. നിതിന്റെ വിവാഹം ഉടനെ നടക്കാനിരുക്കുകയായിരുന്നു. വിവാഹം മാറ്റിവെയ്ക്കുമോ എന്നു തീരുമാനിച്ചിട്ടില്ല. യുകെയില്‍ വിദ്യാര്‍ഥിനിയായ ശാലിനിയാണ് നിതിന്റെ വധു. കുറച്ച് വര്‍ഷമായുള്ള പരിചയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയിരിക്കുന്നത്.

2002ല്‍ പുറത്തു വന്ന ജയം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ഭീഷ്മയാണ് നടന്‍ അഭിനയിച്ച അവസാനചിത്രം. രംഗ് ദേ, പവര്‍ പേട്ട തുടങ്ങിയവയാണ് 2021ന് മുമ്പ് നിതിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. പ്രശസ്ത തെലുങ്ക് നിര്‍മാതാവും വിതരണക്കമ്പനി ഉടമയുമായ സുധാകര്‍ റെഡ്ഡിയുടെ മകനാണ് നിതിന്‍.

 




കൂടുതല്‍വാര്‍ത്തകള്‍.