
















മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ തുടക്കം ഏറ്റെടുത്ത് പ്രേക്ഷകര്‍ ; അച്ഛനേയും ചേട്ടനേയും പോലെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് വിസ്മയ.
മോഹന്‍ലാല്‍ കഥാപാത്രം പറയും പോലെ മേക്ക് യുവര്‍ ഫാദര്‍ പ്രൗഡ് ' എന്നത് ശരിവയ്ക്കുന്ന പ്രകടനമാണ് വിസ്മയ നടത്തിയത്.
ജൂഡ് ആന്റണി എന്ന സംവിധായകന്‍ മികവ് തന്നെയാണ് ചിത്രത്തില്‍ എടുത്തുപറയേണ്ടത്. മായയ്ക്ക് ചേരുന്ന ഒരു കഥ, അതു ഭംഗിയായി പ്രേക്ഷകരിലെത്തിച്ച് ജൂഡും. ഫാമിലി ആക്ഷന്‍ ത്രില്ലറായി ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.
ഒരു ശക്തമായ സ്ത്രീകഥാപാത്രമാണ് വിസ്മയയുടേത്. ചിത്രത്തില്‍ മുവായ് തായ് ആയോധന കല പഠിച്ച വിസ്മയയുടെ മികവ് കാണേണ്ടതു തന്നെ. ആക്ഷന്‍ രംഗങ്ങളില്‍ അച്ഛനും ചേട്ടനുമൊപ്പം പിടിച്ചു നില്‍ക്കും വിസ്മയ. ചിത്രം കണ്ട ശേഷം പ്രതിരോധിക്കാന്‍ മക്കളെ പഠിപ്പിക്കണമെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുകയാണ് .ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ മികച്ച വേഷത്തിലെത്തിയിട്ടുണ്ട്. നെഗറ്റീവ് വേഷത്തിലെത്തിയ എസ്പ്പാന്‍ എന്ന കഥാപാത്രമായി ബോബി കുര്യനും മികവു കാട്ടി.
സായി കുമാര്‍, മനോജ് കെ ജയന്‍, കോട്ടയം രമേശ്, ജാഫര്‍ ഇടുക്കി, ഗണേഷ് കുമാര്‍ എന്നിങ്ങനെ താരങ്ങളും തുടക്കത്തിന്റെ ഭാഗമാണ്.
ഏതായാലും താരപുത്രിയുടെ അരങ്ങേറ്റം മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. തിയറ്ററുകള്‍ നിറഞ്ഞോടുകയാണ് ചിത്രം . ബുക്ക് മൈ ഷോയിലും കുതിപ്പ് തുടരുകയാണ്.