CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 23 Minutes 51 Seconds Ago
Breaking Now

ഉത്തരവാദിത്തത്തോടെ പെരുമാറൂ ; പോലീസിന്റെ തൊഴുകൈ ചിത്രം പങ്കുവച്ച് മമ്മൂട്ടി

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകകയാണ്. പക്ഷേ ഈ അവസരത്തിലും കൊവിഡ് 19 വൈറസിനെ ഗുരുതരമായി കാണാതെയാണ് പലരും പ്രവര്‍ത്തിക്കുന്നത്. ഇവരോടായി പറയുന്ന രീതിയിലുള്ള നടന്‍ മമ്മൂട്ടിയുടെ ഒരു കുറിപ്പും ചിത്രവും സോഷ്യല്‍മീഡിയയിലൂടെ വൈറലായിരിക്കുകയാണ്.

ആരും പുറത്തിറങ്ങരുതെന്ന സര്‍ക്കാര്‍ തീരുമാനം മാനിക്കാതെ ഒരു കൂട്ടം ആളുകള്‍ റോഡിലിറങ്ങി പോലീസിനും നിയമപാലകര്‍ക്കും തലവേദന സൃഷ്ടിച്ച അവസ്ഥയില്‍ റോഡില്‍ അവരുടെ മുമ്പില്‍ തൊഴുകൈയ്യോടെ നില്‍ക്കുന്ന ട്രാഫിക് പോലീസുകാരുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഉത്തരവാദിത്തത്തോടെ പെരുമാറൂ എന്ന കുറിപ്പും.

ബെംഗലുരു ട്രാഫിക് പോലീസുകാരാണ് ചിത്രത്തിലുള്ളത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ ചിത്രം വൈറലായിരുന്നത്. ലോക് ഡൗണിന്റെ പ്രാധാന്യത്തെ കുറിച്ച് കുറച്ചുപേരെയെങ്കിലും ചിന്തിപ്പിക്കുന്ന ഒരു ചിത്രമാണിത്. നിരവധിയേറെ പേര്‍ മമ്മൂട്ടിയെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. പലരും തങ്ങളുടെ ചിന്തകളും കാഴ്ചപ്പാടുകളും പങ്കുവെച്ചിട്ടുണ്ട്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ നമുക്ക് വേണ്ടിയെന്ന് തിരിച്ചറിയണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.