CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 22 Seconds Ago
Breaking Now

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മൂന്നു പേര്‍ക്ക് രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ 576 പേര്‍ക്കാണ് സംസ്ഥാനത്തു ആകെ രോഗം.

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. മുഖ്യമന്ത്രി വാര്‍ത്താസമ്മേളന ത്തിലാണ് ഇക്കാര്യം അറിയിച്ചത്. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയത്. ഇതില്‍ ഏഴു പേര്‍ വിദേശത്തു നിന്നു വന്നവരാണ്. തമിഴ്‌നാട്ടില്‍നിന്നു വന്ന നാലു പേര്‍ക്കും മുംബൈയില്‍നിന്നു വന്ന രണ്ടു പേര്‍ക്കും രോഗബാധ ഉണ്ടായി.

മൂന്നു പേര്‍ക്ക് രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ 576 പേര്‍ക്കാണ് സംസ്ഥാനത്തു ആകെ രോഗം. 80 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. മലപ്പുറത്ത് 36 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട്ടിലെ ആകെ രോഗികളുടെ എണ്ണം 19 ആയി. ആലപ്പുഴ ജില്ലയില്‍ 37 ദിവസത്തിനു ശേഷം വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് 17 വിമാനങ്ങളും മൂന്ന് കപ്പലുകളും കേരളത്തില്‍ എത്തി.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കം വഴി രോഗം പടരാനുള്ള സാധ്യതയുണ്ട്, സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കണം. ക്വാറന്റൈന്‍ ലംഘനം കണ്ടെത്താന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേര്‍ഡ് സംവിധാനമൊരുക്കും. നിരീക്ഷണത്തിലുള്ളവരുടെ വീടുകളുടെ പരിസരത്തായിരിക്കും നിരീക്ഷണം. പൊലീസ് വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിക്കും.

 

ഞായറാഴ്ച്ച സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും. ആളുകള്‍ കൂട്ടം കൂടുന്നതിന് കര്‍ശന നിയന്ത്രണം അത്യാവശ്യമാണ്, വയനാട് പ്രത്യേക ശ്രദ്ധവേണ്ട ജില്ലയാണ്. കണ്ടൈന്‍മെന്റ് സോണ്‍ വിട്ട് സഞ്ചരിക്കാന്‍ അനുവദിക്കില്ല. നിരീക്ഷണത്തിലുള്ളവരെയും ക്വാറന്റൈനില്‍ ഉള്ളവരെയും വാര്‍ഡ് തലസമിതി പരിശോധിക്കും. വാര്‍ഡ് തലസമിതി സ്ഥിരമായിട്ടുള്ളതാണ്. പുറത്ത് നിന്ന് വരുന്നവരെ സ്വീകരിക്കുമ്പോള്‍ ജാഗ്രത അത്യാവശ്യമാണ്. സംസ്ഥാനത്തെ ജലഗതാഗതം പൊതു ഗതാഗതം തുടങ്ങുമ്പോഴെ പുനരാരംഭിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.