CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 56 Seconds Ago
Breaking Now

ഹൈദരാബാദില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മലയാളികള്‍ക്ക് കോവിഡ്

ഇരുപതോളം പേരാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്.

ഹൈദരാബാദില്‍ അഞ്ച് മലയാളികള്‍ക്ക് കോവിഡ്. കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗബാധ. ശിവാജി നഗറിലായിരുന്നു മരണാനന്തര ചടങ്ങ്. മരിച്ചയാളുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് മെയ് 17നാണ് കായംകുളം സ്വദേശി മരിച്ചത്. ഇദ്ദേഹം പനിക്ക് ചികിത്സ തേടിയിരുന്നെങ്കിലും കോവിഡ് പരിശോധന നടത്തിയിരുന്നില്ല.

ഇരുപതോളം പേരാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. തൃശൂര്‍, പത്തനംതിട്ട സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.