CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 37 Seconds Ago
Breaking Now

ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുന്‍പ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക പൊടിച്ചു ചേര്‍ത്തു നല്‍കിയതായി ഭര്‍ത്താവിന്റെ മൊഴി

കൊലപാതകശ്രമം നടത്തിയ 2 തവണയും ഗുളിക നല്‍കിയതായാണു മൊഴി. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം എത്തിയാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമാവും.

ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുന്‍പ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക പൊടിച്ചു ചേര്‍ത്തു നല്‍കിയതായി ഭര്‍ത്താവ് സൂരജ് ക്രൈംബ്രാഞ്ച് സംഘത്തിനു മൊഴി നല്‍കി. അതുകൊണ്ടായിരിക്കാം പാമ്പുകടിച്ചത് ഉത്ര അറിയാതെപോയതെന്നും പോലീസ് കരുതുന്നു. മരുന്നു വാങ്ങിയ അടൂരിലെ കടയില്‍ ഇന്നലെ പൊലീസെത്തി തെളിവെടുപ്പ് നടത്തി. കൊലപാതകശ്രമം നടത്തിയ 2 തവണയും ഗുളിക നല്‍കിയതായാണു മൊഴി. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം എത്തിയാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമാവും.

ഉത്രയെ കൊലപ്പെടുത്താനുള്ള ആദ്യ ശ്രമത്തിലും മയക്കു ഗുളിക നല്‍കിയിരുന്നെന്നും സൂരജ് മൊഴി നല്‍കിയിട്ടുണ്ട്. ആദ്യ തവണ അണലി കടിച്ചപ്പോള്‍ ഉത്ര എന്തുക്കൊണ്ട് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നില്ലെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഉറക്ക ഗുളിക നല്‍കിയിരുന്നെന്ന സൂരജിന്റെ മൊഴിയോടെ അക്കാര്യത്തിന് വ്യക്തത വന്നിരിക്കുന്നു.

ഉത്രയുടെ ദേഹത്തേക്ക് പാമ്പിനെ കുടഞ്ഞിട്ടെന്നു സമ്മതിക്കുന്ന സൂരജ്, പാമ്പുകൊത്തുന്നതു കണ്ടില്ലെന്നും ചീറ്റുന്ന ശബ്ദംകേട്ടുവെന്നുമാണ് കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്. അണലി കടിക്കുന്നതിനുംമുമ്പ് വീട്ടില്‍ സ്റ്റെയര്‍കെയ്‌സിന്റെ പടികളില്‍ ഉത്ര കണ്ടുവെന്നു പറയുന്ന പാമ്പ് ചേരയായിരുന്നുവെന്നാണ് സൂരജ് പോലീസിനു നല്‍കിയ മൊഴി.

 




കൂടുതല്‍വാര്‍ത്തകള്‍.