CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 44 Seconds Ago
Breaking Now

ഇന്ത്യയില്‍ ഒരു ദിവസം ഏഴായിരത്തിന് മുകളില്‍ കോവിഡ് രോഗ ബാധിതരെന്ന് റിപ്പോര്‍ട്ട്

24 മണിക്കൂറിനിടെ രാജ്യത്ത് 7964 പേര്‍ക്ക് കോവിഡ് വൈറസ് രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് ആശങ്ക വര്‍ദ്ധിപ്പിച്ച് കോവിഡ് 19 വൈറസ് വ്യാപനം അതിവേഗം മുന്നേറുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ഏഴായിരത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ രാജ്യത്ത് 7964 പേര്‍ക്ക് കോവിഡ് വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 1,73,763 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 265 പേര്‍ മരണപ്പെട്ടതോടെ ഇന്ത്യയില്‍ ആകെ മരണപ്പെട്ടവരുടെ എണ്ണം 4,971 ആയി.

86,422 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടാനാണ് സാധ്യത. ഇത് സംബന്ധിച്ച് ഇന്ന് തീരുമാനം വന്നേക്കും

 




കൂടുതല്‍വാര്‍ത്തകള്‍.