CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 21 Minutes 32 Seconds Ago
Breaking Now

രാജ്യത്ത് ഒരാഴ്ചയ്ക്കിടയില്‍ രോഗം ബാധിച്ചത് 61,000 പേര്‍ക്ക് ; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 273 മരണം

ലോക്ഡൗണ്‍ ഇളവുകള്‍ വര്‍ദ്ധിപ്പിച്ച പശ്ചാത്തലത്തിലാണ് രോഗബാധ കുത്തനെ ഉയര്‍ന്നത്.

രാജ്യത്ത് ഒരാഴ്ചയ്ക്കിടയില്‍ രോഗം ബാധിച്ചത് 61,000 പേര്‍ക്ക് . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9851 കോവിഡ് കേസുകളും 273 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 2,26770 ഉം മരണം 6348 ഉം കടന്നു.

ലോക്ഡൗണ്‍ ഇളവുകള്‍ വര്‍ദ്ധിപ്പിച്ച പശ്ചാത്തലത്തിലാണ് രോഗബാധ കുത്തനെ ഉയര്‍ന്നത്. 61,000 പേര്‍ക്കാണ് ഒരാഴ്ചയ്ക്കുള്ളില്‍ രോഗം കണ്ടെത്തിയത്. പ്രതിദിനം, 10,000 ഓളം പേര്‍ക്ക് രോഗം കണ്ടെത്തുകയും 300 ഓളം പേര്‍ മരിക്കുകയും ചെയ്യുന്നുണ്ട്. മൂന്നില്‍ രണ്ട് മരണവും മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ്. രോഗികളുടെ എണ്ണം 5000 ത്തില്‍ താഴെയുള്ള സംസ്ഥാനങ്ങള്‍ കേരളമടക്കം 11 ആണ്. മഹാരാഷ്ട്രയില്‍ 2436 പുതിയ കേസുകളടക്കം മൊത്തം രോഗികള്‍ 80,000 ആയി. മരണം 2710 ഉം ആണ്.ഡല്‍ഹിയില്‍ രോഗികള്‍ കാല്‍ ലക്ഷം കവിഞ്ഞു. 25,004 രോഗികളും 650 മരണവും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ 18,601 രോഗികളും 1155 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പോര്‍ബന്ദറിലെ നാവിക കേന്ദ്രത്തില്‍ 4 ദിവസത്തിനിടെ 16 നാവികര്‍ക്ക് രോഗം കണ്ടെത്തി. മഹാരാഷ്ട്ര കഴിഞ്ഞാല്‍ മരണസംഖ്യ കൂടുതല്‍ ഗുജറാത്തിലാണ്. രാജസ്ഥാനില്‍ മൊത്തം രോഗികളുടെ എണ്ണം 10,000 കവിഞ്ഞു. ഇന്നു മാത്രം 222 പുതിയ കേസുകള്‍ കണ്ടെത്തി. ജമ്മു കശ്മീരില്‍ 182 പേര്‍ക്കും ബീഹാറില്‍ 99 ഉം ഉത്തരാഖണ്ഡില്‍ 16 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ കോവിഡ് ബാധിച്ചുവെന്ന് സംശയിച്ച് 65 കാരന്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48.27 % പേര്‍ക്ക് രോഗം ഭേദമായിയെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. മരണ നിരക്ക് 3 % ത്തില്‍ താഴെയാണ്. ഇതില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ 12ാം സ്ഥാനത്തുള്ള ഇന്ത്യ രോഗബാധയില്‍ പക്ഷേ, ഏഴാം സ്ഥാനത്താണ്. ഇറ്റലിയാണ് തൊട്ടു മുന്നില്‍.

 




കൂടുതല്‍വാര്‍ത്തകള്‍.