CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 44 Minutes 11 Seconds Ago
Breaking Now

ഇന്ത്യാ ചൈന പ്രശ്‌നത്തില്‍ ബ്രിട്ടന്റെ നിലപാട് എന്താണ്? മനസ്സ് തുറന്ന് ബോറിസ്‌

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷം ആശങ്കയുണ്ടാക്കുന്നതാണെന്ന് ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറീസ് ജോണ്‍സണ്‍ പറഞ്ഞു.

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ യുദ്ധ സമാന അന്തരീക്ഷം നിലനില്‍ക്കുകയാണ്. ചൈനയുടെ കൈയ്യേറ്റം ലോക രാജ്യങ്ങളില്‍ തന്നെ തലവേദന സൃഷ്ടിക്കുന്നതിനിടെ ഇന്ത്യ ചൈന പ്രശ്‌നത്തില്‍ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ നിര്‍ണ്ണായകമാണ്. 

കോവിഡ് വ്യാപനത്തില്‍ ചൈനയ്‌ക്കെതിരെ വ്യാപക രോഷം ഉയര്‍ന്നിരിക്കുകയാണ്. ഇതിനിടെ അതിര്‍ത്തി കൈയ്യേറ്റവും ചൈന നടത്തിയതോടെ വന്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ആയുധ ശേഷിയിലുള്ള ആത്മവിശ്വാസത്തില്‍ ചൈനയുടെ ഈ നീക്കം യുഎസ് ഉള്‍പ്പെടെ രാജ്യങ്ങള്‍ക്ക് രസിക്കുന്നില്ല. ഇന്ത്യയ്ക്ക് പിന്തുണയായി യുഎസ് രംഗത്തുവന്നുകഴിഞ്ഞു. ഇസ്രയേലും ഇന്ത്യയെ പിന്തുണക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ബ്രിട്ടനും നിലപാടറിയിക്കുകയാണ്.

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷം ആശങ്കയുണ്ടാക്കുന്നതാണെന്ന് ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറീസ് ജോണ്‍സണ്‍ പറഞ്ഞു. ഇരുരാജ്യങ്ങളും പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിഴക്കന്‍ ലഡാക്കിലെ വര്‍ദ്ധിച്ചു വരുന്ന സംഘര്‍ഷം വളരെ ഗൗരവമേറിയതാണെന്നും ആശങ്കാജനകമായ ഒരു സാഹചര്യമാണ് ഇതെന്നും പറഞ്ഞ ബോറിസണ്‍ 'യു.കെ സൂക്ഷ്മമായി പ്രശ്‌നം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി.

' ഒരുപക്ഷേ എനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യം അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ചര്‍ചെയ്യാനും പരിഹരിക്കാനും ഇരുരാജ്യങ്ങളേയും പ്രോത്സാഹിപ്പിക്കുകയാണ്,' അദ്ദേഹം പറഞ്ഞു. ഏതായാലും വിഷയത്തില്‍ ഇന്ത്യയ്ക്ക് യുകെ പിന്തുണ നല്‍കുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.