CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 51 Seconds Ago
Breaking Now

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവെയ്പ്പ്, എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു ; അക്രമിയെ പിന്തുടര്‍ന്ന് വെടിവെച്ചു കൊന്നു

കുടുംബ തര്‍ക്കമെന്ന നിഗമനത്തിലാണ് പൊലീസ്.

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവെയ്പ്പ്. എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ലുയീസിയാനയിലെ ഷ്രെവെപോര്‍ട്ടില്‍ ആണ് സംഭവം. 3 വീടുകളിലായി ഒന്നിനും പതിനാലിനും ഇടയില്‍ പ്രായമുളള കുട്ടികള്‍ ആണ് കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു. കുടുംബ തര്‍ക്കമെന്ന നിഗമനത്തിലാണ് പൊലീസ്.

ഷമര്‍ എല്‍ക്കിണ്‍സ് എന്ന 31 വയസ്സുകാരനാണ് അക്രമി. കൊല്ലപ്പെട്ട ഏഴ് കുട്ടികള്‍ ഇയാളുടെ മക്കളാണ്. ഷമര്‍ എല്‍ക്കിണ്‍സും ഭാര്യയും തമ്മില്‍ ഏറെക്കാലമായി വഴക്കിലായിരുന്നു. മുന്‍പും ഇയാള്‍ കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന് സമീപമെത്തി വെടിയുതിര്‍ക്കുകയാണ് അന്ന് ചെയ്തത്. ഷമര്‍ എല്‍ക്കിണ്‍സ് ഒരു മുന്‍ സൈനികനാണ്. അന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും കേസെടുത്ത് പിന്നീട് വിട്ടയക്കുകയുമാണ് ചെയ്തത്.

ഇത്തവണ കുട്ടികളെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആയുധവുമായി ഭാര്യയുടെ വീട്ടിലേക്കാണ് ആദ്യമെത്തിയത്. ഇയാളുടെ ഭീഷണി ഉള്ളതിനാല്‍ തന്നെ ഭാര്യ കുട്ടികളെ മറ്റൊരാളെയാണ് നോക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. ഭാര്യയുടെ വീട്ടിലെത്തിയ അക്രമി ഭാര്യയെ ആദ്യം വെടിവെച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ ഇവര്‍ അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ തുടരുകയാണ്. ശേഷം കുട്ടികളുള്ള വീട് അക്രമി തേടിപ്പിടിച്ച് എത്തുകയായിരുന്നു. അവിടെ അക്രമിയുടെ ഏഴ് മക്കളും കുട്ടികളെ നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന സ്ത്രീകളുടെ ഒമ്പത് മക്കളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ എട്ട് കുട്ടികളെയും അക്രമി വെടിവെച്ചുകൊന്നു. നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന സ്ത്രീയുടെ തലയ്ക്കും വെടിയേറ്റു. ഇവര്‍ ഗുരുതര നിലയില്‍ ആശുപത്രിയിലാണ്. ഒരു കുട്ടി അക്രമിയുടെ വെടിയേറ്റെങ്കിലും കെട്ടിടത്തിന്റെ ജനാലയിലൂടെ ചാടി. ഈ കുട്ടിയുടെ രണ്ട് കാലുകളും ഒടിഞ്ഞിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമി ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്ന് വെടിവെച്ചു കൊന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.