CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 43 Minutes 52 Seconds Ago
Breaking Now

ആറു മാസത്തിനിടെ ഒരുമിച്ച് ചിലവഴിച്ചത് 21 ദിവസം മാത്രം ; വിരാടിനൊപ്പമുള്ള ജീവിതത്തെ പറ്റി അനുഷ്‌ക

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ഏറെ ആഘോഷിച്ചതായിരുന്നു. താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വിവാഹം കഴിഞ്ഞ് ആറു മാസത്തിനിടെ തനിക്ക് വിരാടിനൊപ്പം ചിലവഴിക്കാന്‍ സാധിച്ചത് വെറും 21 ദിവസം മാത്രമാണ് എന്നാണ് അനുഷ്‌ക്ക വെളിപ്പെടുത്തിയിരിക്കുന്നത്.

'ഞാന്‍ വിരാടിനെ കാണാന്‍ ചെല്ലുമ്പോഴും അദ്ദേഹം എന്നെ കാണാന്‍ എത്തുമ്പോഴും ആളുകള്‍ കരുതിയിരുന്നത് ഞങ്ങള്‍ ഹോളിഡേയിലാണെന്നാണ്. പക്ഷേ, സത്യത്തില്‍ അങ്ങനെയല്ല. വിവാഹിതരായി ആറു മാസത്തിനിടെ 21 ദിവസം മാത്രമാണ് ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നത്. ഞാന്‍ അദ്ദേഹത്തെ കാണാനായി വിദേശത്ത് ചെല്ലും. ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. ഞങ്ങള്‍ രണ്ടുപേര്‍ക്കും അത് വിലപ്പെട്ട സമയമാണ്' എന്ന് അനുഷ്‌ക പറഞ്ഞു.

പരസ്പരം സ്‌നേഹിച്ചാണ് ഓരോ ദിവസവും തങ്ങള്‍ ജീവിക്കുന്നതെന്നും അനുഷ്‌ക പറയുന്നു. ലോക്ഡൗണില്‍ ഒന്നിച്ച് ചിലവഴിക്കാന്‍ കിട്ടിയ സമയം ആഘോഷിക്കുകയാണ് ഇരുവരും. നിരവധി പോസ്റ്റുകളാണ് ഇരുവരും ദിവസവും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.