CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 43 Minutes 37 Seconds Ago
Breaking Now

ഇന്നലെ ജീവിതത്തില്‍ കയറിക്കൂടിയ ഒരു ആപ്ലിക്കേഷനും ഇല്ലാതായാലും എന്റെ ജീവിതത്തെ ഒരിക്കലും ബാധിക്കില്ല ; സാധിക

ടിക്ടോക്, ഷെയര്‍ ഇറ്റ് തുടങ്ങിയ ആപ്പുകളുടെ നിരോധനം തന്നെ ഒരിക്കലും ബാധിക്കില്ലെന്നു  നടി സാധിക. ആപ്പുകളില്ലാതെ എങ്ങനെ ജീവിക്കുമെന്നു ചോദിച്ചു തനിക്ക് ഒരുപാട് സന്ദേശങ്ങള്‍ ലഭിച്ചുവെന്നും നടി പോസ്റ്റില്‍ പറഞ്ഞു.

നടിയുടെ വാക്കുകള്‍

ടിക്ടോക്, ഷെയര്‍ ഇറ്റ്, ഹലോ  ഇല്ലാതെ ഇനി എങ്ങനെ, എന്ത് ചെയ്യും എന്നൊക്കെ  ഒരുപാട് മെസേജ് വന്നു.  എന്റെ ഇത് വരെയുള്ള ജീവിതത്തിന്റെ പകുതി വര്‍ഷവും ഞാന്‍ ജീവിച്ചത് ഫോണ്‍ പോലും ഇല്ലാതെയാണ്. ആ ജീവിതത്തിന്റെ സുഖം, അറിയാവുന്നിടത്തോളം കാലം ഇന്നലെ ജീവിതത്തില്‍ കയറിക്കൂടിയ ഒരു ആപ്ലിക്കേഷനും അതിന്റെ ഉപയോഗവും ഇല്ലായ്മയും ഒന്നും എന്നെ ബാധിക്കില്ല. ഈ ആപ്പുകളും ഫോളോവേഴ്‌സും ലൈക്കുകളും ഒന്നുമല്ല നമ്മുടെ ജീവിതം. ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ട്. അത് കണ്ടെത്തേണ്ടത് നാം സ്വയം ആണ്. നമ്മളെന്താണ് അതില്‍ സന്തോഷമായിരിക്കൂ.

 




കൂടുതല്‍വാര്‍ത്തകള്‍.